AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ആദ്യദിവസം കുതിപ്പിൽ തന്നെ, സ്വർണവിലയിൽ വൻ വർദ്ധനവ്

Kerala Gold Rate Update: മാർച്ച് 23ാം തീയതി 99,480 രൂപയായിരുന്നു വില. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയത്തിയത്. എന്നാൽ പ്രതീക്ഷകളെ തകർത്ത് വില വീണ്ടും കുതിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും.

Kerala Gold Rate: ആദ്യദിവസം കുതിപ്പിൽ തന്നെ, സ്വർണവിലയിൽ വൻ വർദ്ധനവ്
Gold RateImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 01 Apr 2026 | 08:08 PM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ പവന് 111080 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകുന്നേരം 1,080 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,12,160 രൂപയായി ഉയർന്നു. വിപണിവില 1,12,160 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ​ഗ്രാമിന് 14,020 രൂപയാണ് നൽകേണ്ടത്.

മാർച്ച് മാസത്തിൽ വൻ ട്വിസ്റ്റാണ് സ്വർണവിലയിൽ സംഭവിച്ചത്. പശ്ചിമേഷ്യൻ സംഘർഷം പൊട്ടുപുറപ്പെട്ടതിനെ തുടർന്ന് വില കൂട്ടിയെങ്കിലും പിന്നീട് വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 23ാം തീയതി 99,480 രൂപയായിരുന്നു വില. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയത്തിയത്. എന്നാൽ പ്രതീക്ഷകളെ തകർത്ത് വില വീണ്ടും കുതിക്കുകയായിരുന്നു.

ഏപ്രിൽ മാസത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. ആദ്യ ദിവസത്തിൽ വില കൂട്ടിയെങ്കിലും സ്വർണം വീണ്ടും ഇടിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. യുദ്ധവും ഡോളറിന്റെ കരുത്തും, പലിശ നിരക്കുകളുമെല്ലാം നിലവിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Follow Us