AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണ്ണവില വീണ്ടും മുകളിലേക്ക്! പവന് കൂടിയത് 320 രൂപ; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today 29th April: കഴിഞ്ഞ നാല് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വിലയിൽ ഇന്നലെയാണ് നേരിയ ഇടിവുണ്ടായത്. ഇതാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്.

Kerala Gold Rate: സ്വർണ്ണവില വീണ്ടും മുകളിലേക്ക്! പവന് കൂടിയത് 320 രൂപ; ഇന്നത്തെ നിരക്ക് ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: PTI
Nandha Das
Nandha Das | Updated On: 29 Apr 2025 | 09:58 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുകളിലേക്ക്. കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്. ഇന്നലെ 520 രൂപ കുറഞ്ഞ്  71,520 രൂപയായിരുന്നു വിപണി വില. ഇന്ന് പവന് 320 രൂപ വർധിച്ച് 71,840 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വിലയിൽ ഇന്നലെയാണ് നേരിയ ഇടിവുണ്ടായത്. ഇതാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കൂടി വില 8980 രൂപയായി.

അക്ഷയ തൃതീയ അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ സ്വർണവില ഉയരുന്നത് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ 12നാണ് സ്വർണവില 70000 രൂപ കടക്കുന്നത്. പിന്നീട് ഇടയ്ക്കൊരു ഇടിവുണ്ടായെങ്കിലും അതിന് ശേഷം വില 70000ത്തിൽ താഴ്ന്നിട്ടില്ല. ഏപ്രിൽ 22നാണ് സംസ്ഥാനത്തെ സ്വർണ വില 74,000 രൂപ കടന്നത്. അന്ന് ഒരു പവന്റെ വില 74,320 രൂപയായിരുന്നു.

തുടർന്ന് അടുത്ത ദിവസം തന്നെ വിലയിൽ വലിയ ഇടിവുണ്ടായി. അങ്ങനെ വില 72120 രൂപയിൽ എത്തി. ഏപ്രിൽ 24ന് വീണ്ടും വില ഇടിഞ്ഞു. അതിനു ശേഷം അടുത്ത നാല് ദിവസം, ഏപ്രിൽ 27 വരെ ഇതേ വില തന്നെയാണ് തുടർന്നത്. പിന്നാലെ ഏപ്രിൽ 28ന് വീണ്ടും കുറഞ്ഞ വിലയാണ് ഇന്ന് വർധിച്ചത്.

ALSO READ: കെകെപിപി ഇല്ല നേട്ടം ഉറപ്പാണ്; 10,000 കൊണ്ട് 2 കോടി ഉണ്ടാക്കിയാലോ?

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും. സ്വർണവില നിശ്ചയിക്കുന്നത് ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയാണ്.

Follow Us