Kerala Gold Rate: ഇന്ന് കുറഞ്ഞോ… കൂടിയോ..? സ്വർണവില അറിയാം
Kerala Gold Rate on April 1: കഴിഞ്ഞദിവസം രണ്ടു തവണയാണ് സ്വർണ്ണത്തിന്റെ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ ഒരുപവൻ സ്വർണ്ണത്തിന്റെ വില 1, 09, 480 രൂപയായിരുന്നു. ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. 440 രൂപ കുറച്ചു കൊണ്ട് 1,09,040 പിന്നെ തിരക്കിലാണ് വ്യാപാരം തുടർന്നിരുന്നത്. അത്തരത്തിൽ ഇന്ന് സ്വർണ്ണത്തിന്റെ നിരക്കിൽ.....
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താഴേക്ക് പോയ സ്വർണവില (Kerala Gold Rate Today) ദേ ഇന്ന് കുത്തനെ കയറി. സംസ്ഥാനത്ത് സ്വർണവിലയ്ക്ക് വൻ വർധന. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രാവിലെ 180 രൂപയാണ് വർധിച്ചത്. ഒരു പവന് ഉയർന്നത് 1440 രൂപയാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസം രണ്ടു തവണയാണ് സ്വർണ്ണത്തിന്റെ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ ഒരുപവൻ സ്വർണ്ണത്തിന്റെ വില 1, 09, 480 രൂപയായിരുന്നു. ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. 440 രൂപ കുറച്ചു കൊണ്ട് 1,09,040 പിന്നെ തിരക്കിലാണ് വ്യാപാരം തുടർന്നിരുന്നത്.
ഇന്ന് 1440 രൂപ സ്വർണത്തിന് വർദ്ധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1,11080 രൂപയാണ്. അതുപോലെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ നിരക്ക് 13, 885 രൂപയാണ്.സ്വർണ്ണത്തിന്റെ നിരക്കിൽ 2025 വർഷത്തിലെ അവസാന മാസങ്ങളിലും 2026ന്റെ തുടക്കത്തോടെയും വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷമെന്ന നിരക്കിലും സ്വർണ്ണം തൊട്ടു.
ALSO READ : Gold Rate: സ്വര്‍ണം-വെള്ളി ഇറക്കുമതിയില്‍ നിയന്ത്രണം; വില ഉയരാന്‍ സാധ്യത?
ഇതോടെ സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. മാത്രമല്ല സ്വർണ വ്യാപാരികളെ സംബന്ധിച്ചും സ്വർണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചത് വ്യാപാരത്തിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുവാൻ ആരംഭിച്ചത്. വർഷാരംഭത്തിൽ ജനുവരി 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ യുദ്ധത്തിന് പിന്നാലെ മാർച്ച് 23ന് ലക്ഷത്തിന് താഴേക്ക് വിലയിടിഞ്ഞിരുന്നു. എന്നാൽ ആശ്വാസം താൽക്കാലികം മാത്രമായിരുന്നു. വില താഴ്ന്നതിൻ്റെ തൊട്ടുപിന്നാലെ സ്വർണത്തിൻ്റെ വില കുത്തനെ വർധിക്കുകയായിരുന്നു.
ചരിത്രവിലയിൽ എത്തിയ സ്വർണവില
ജനുവരി 29നായിരുന്നു സ്വർണവില ചരിത്രവിലയായ 1,31,160ലേക്ക് എത്തിയത്. അന്ന് വൈകിട്ട് തന്നെ വില ഇടിഞ്ഞ് 1,30,360 രൂപയായി. പിന്നാലെ തുടർച്ചയായി വില താഴ്ന്നണ് 1,13,000ലേക്ക് എത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ 1,11,000-ലും 1,12,000ലുമൊക്കെയായിരുന്നു സ്വർണത്തിൻ്റെ നിരക്ക് സഞ്ചാരിച്ചു. ഫെബ്രുവരി 29ന് രേഖപ്പെടുത്തിയ 1,23,720 രൂപ, മാർച്ച് 1ലെ 1,26,920 രൂപ എന്നിവയാണ് അടുത്തിടെ രേഖപ്പെടുത്തിയ ഉയർന്ന സ്വർണവില.