AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate Today: സ്വർണവില താഴേക്ക്! കുറഞ്ഞത് പവന് 320 രൂപ; ഇന്നത്തെ വില അറിയാം

Kerala Gold Rate Today August 19: ഓഗസ്റ്റ് 12 മുതൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന രീതിയിലാണ് സ്വർണവില താഴേക്ക് വരുന്നത്. കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ലെങ്കിലും, ഈ വിവാഹ സീസണിൽ വില കുതിച്ചുയരാത്തത് തന്നെ മിക്കവർക്കും ആശ്വാസമാണ്.

Gold Rate Today: സ്വർണവില താഴേക്ക്! കുറഞ്ഞത് പവന് 320 രൂപ; ഇന്നത്തെ വില അറിയാം
സ്വര്‍ണവില Image Credit source: PTI
Nandha Das
Nandha Das | Updated On: 19 Aug 2025 | 10:02 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഓഗസ്റ്റ് 12 മുതൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന രീതിയിലാണ് സ്വർണവില താഴേക്ക് വരുന്നത്. കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ലെങ്കിലും, ഈ വിവാഹ സീസണിൽ വില കുതിച്ചുയരാത്തത് തന്നെ മിക്കവർക്കും ആശ്വാസമാണ്. തുടർച്ചയായ മൂന്ന് ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്.

ഓഗസ്റ്റ് 15ന് ഒരു പവന് 74200 രൂപയിലെത്തിയ സ്വർണവില കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ, ഇന്ന് ഏവർക്കും ആശ്വാസമേകുന്ന രീതിയിൽ സ്വർണ വിലയിൽ 320 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9235 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.

ALSO READ: ചിങ്ങത്തിൽ സ്വർണ വില കുറയുമോ?

ഓഗസ്റ്റ് മാസം ഒമ്പത് മുതൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്, പവന് 1600 രൂപയോളമാണ്. ഓഗസ്റ്റ് 8ന് റെക്കോർഡ് വിലയായ 75760 വരെ സ്വർണം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വില ഇടിയുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വർധിപ്പിച്ചത് ഉൾപ്പടെയുള്ള ഘടകങ്ങളാണ് പ്രധാനമായും സ്വർണവിലയെ സ്വാധീനിക്കുന്നത്. അതേസമയം, വെള്ളി വിലയിലും കുറവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.

Follow Us