AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വില അറിഞ്ഞ് പ്ലാൻ ചെയ്യാം; ഇന്നത്തെ നിരക്ക്

Kerala Gold and Silver Rate Today: ആ​ഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തവിപണിയിലും പ്രതിഫലിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്, പവന് 16,395 രൂപ നിരക്കിലായിരുന്നു വ്യാപാരം. സാധാരണ​ഗതിയിൽ യുദ്ധം തുടങ്ങിയാൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റി.

Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വില അറിഞ്ഞ് പ്ലാൻ ചെയ്യാം; ഇന്നത്തെ നിരക്ക്
Gold Price Image Credit source: PTI
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 08:32 PM

സാധാരണക്കാരുടെ ആശങ്ക നിലനിർത്തി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ  ഇന്ന് ഏപ്രിൽ ആറാം തീയതി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,360 രൂപയായി. വിപണി വില 1,09,360 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 13,670 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 254.90 രൂപയും കിലോയ്ക്ക് 2,54,900 രൂപയുമാണ് വില.

മാർച്ച് രേഖപ്പെടുത്തിയ വില ഇടിവ് ഏപ്രിലിലും തുടുരമോ?

മാർച്ചിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഏപ്രിലിലും തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. ഏപ്രിൽ ഒന്നാം തീയതി രാവിലെ 111080 രൂപ, ഉച്ചയ്ക്ക് ശേഷം 1,12,160 രൂപ, രണ്ടാം തീയതി രാവിലെ 111040 രൂപ, ഉച്ചയ്ക്ക് ശേഷം 1,09,240 രൂപ, മൂന്ന്, നാല്, അഞ്ച് തീയതികളിൽ 1,10,680 രൂപ എന്നിങ്ങനെയായിരുന്നു സ്വർണവിലയുടെ സഞ്ചാരം.

വരും ദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്. കൂടാനും കുറയാനും സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ആ​ഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തവിപണിയിലും പ്രതിഫലിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്, പവന് 16,395 രൂപ നിരക്കിലായിരുന്നു വ്യാപാരം. സാധാരണ​ഗതിയിൽ യുദ്ധം തുടങ്ങിയാൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റി.

ALSO READ: യുദ്ധം തീര്‍ന്നില്ലെങ്കില്‍ സ്വര്‍ണം വാങ്ങാം; സ്വര്‍ണവില ഇനിയെങ്ങോട്ട്?

പശ്ചിമേഷ്യൻ യുദ്ധവും സ്വർണവിലയും

പശ്ചിമേഷ്യൻ യു​ദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വില കൂടിയതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വില കുതിച്ചതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കൂടി. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും വില ഇടിയുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഏകദേശം രണ്ട് ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇറാനും യുഎസും ചർച്ചകൾ നടത്തുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള സൂചനകളാണ് വീണ്ടും സ്വർണത്തിന്‍റെ ഡിമാൻഡ് കൂട്ടിയത്. ഇത് സ്വർണവില വർധിക്കാൻ ഇടയാക്കി.

Follow Us