AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate Forecast: യുദ്ധം തീര്‍ന്നില്ലെങ്കില്‍ സ്വര്‍ണം വാങ്ങാം; സ്വര്‍ണവില ഇനിയെങ്ങോട്ട്?

Gold Price Outlook Next Week as US Iran Conflict Escalates Will Prices Surge: ഏകദേശം 17 ശതമാനം വിലയിടിവാണ് സ്വര്‍ണം നേരിടുന്നത്. നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് നടത്തിയ പ്രസാഗത്തോടെ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ ഇരട്ടിയായി.

Gold Rate Forecast: യുദ്ധം തീര്‍ന്നില്ലെങ്കില്‍ സ്വര്‍ണം വാങ്ങാം; സ്വര്‍ണവില ഇനിയെങ്ങോട്ട്?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 05 Apr 2026 | 08:41 AM

പശ്ചിമേഷ്യന്‍ സംഘര്‍ഷം അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യുദ്ധം അടുത്തകാലത്ത് അവസാനിക്കുമെന്ന മോഹനവാഗ്ദാനങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടയ്ക്കിടെ നല്‍കുന്നുണ്ടെങ്കിലും, ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഇതുവരെയും ഉണ്ടായിട്ടില്ല. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വര്‍ണവില റെക്കോഡ് നിരക്കില്‍ നിന്നും അല്‍പമൊന്ന് താഴേക്കിറങ്ങി ആശ്വാസം പകരുകയാണ്.

ഏകദേശം 17 ശതമാനം വിലയിടിവാണ് സ്വര്‍ണം നേരിടുന്നത്. നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് നടത്തിയ പ്രസാഗത്തോടെ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ ഇരട്ടിയായി. യുദ്ധം അവസാനിക്കാതെ തുടരുന്നത് സ്വര്‍ണവിലയില്‍ അസ്ഥിരതയ്ക്ക് കാരണമാകും.

അടുത്തയാഴ്ചയിലെ സ്വര്‍ണവില

പ്രധാന യുഎസ് ഡാറ്റകളിലേക്ക് നിലവില്‍ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളില്‍ ചാഞ്ചാട്ടത്തിന് കാരണമാകും. ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് സംഭവിച്ചത് സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കി. യുഎസ് ഡോളര്‍ ശക്തിപ്പെടുകയും ആഗോളതലത്തില്‍ പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍. ഡോളര്‍ ശക്തമാകുന്നത് സാധാരണയായി മറ്റ് കറന്‍സികളുടെ ചെലവ് ഇരട്ടിയാക്കുന്നു.

Also Read: Kerala Gold Rate: സ്വർണം വെള്ളം കുടിപ്പിക്കുമോ? ഇന്നത്തെ വില അറിഞ്ഞോളൂ…

യുഎസിലെ ഉയര്‍ന്ന ശമ്പള കണക്കുകള്‍ തൊഴില്‍ വിപണി ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു. ഇത് മാന്ദ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ലഘൂകരിക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാതെ മുന്നോട്ട് പോകുന്നത് സ്വര്‍ണം പോലുള്ള നിക്ഷേപങ്ങളിലേക്കുള്ള ആകര്‍ഷണം കുറയ്ക്കും.

യുദ്ധം തുടരുകയാണെങ്കില്‍ സ്വര്‍ണവില വലിയ കുതിപ്പ് നടത്താതെ സമാനരീതിയില്‍ മുന്നോട്ട് പോകും, എന്നാല്‍ യുദ്ധം അവസാനിക്കുകയും ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില മറ്റൊരു ചരിത്രം രചിക്കാന്‍ സാധ്യതയുണ്ട്.

Follow Us