Kerala Gold Price: ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇടിഞ്ഞു
Kerala Gold Rate Today: ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 70040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയാണ്.
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 160 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 70040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയാണ്.
74320 എന്ന ചരിത്ര റെക്കോഡിലെത്തിയ സ്വർണ വില പിന്നീട് ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഏപ്രിൽ 22-നായിരുന്നു എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. തുടർന്ന് അക്ഷയതൃതീയക്ക് പവന് 71840 ൽ എത്തി. ഗ്രാമിന് 8980 രൂപയും. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ ഇടിവ് തന്നെ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും 70,200 രൂപയിലെത്തി.
കഴിഞ്ഞ മാസമാണ് സ്വർണ വില 70000 കടക്കുന്നത്. ഏപ്രിൽ 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇതിനു ശേഷം 69000-ത്തിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കുതിക്കുകയായിരുന്നു.