Kerala Gold Rate Today: ഇന്നും സ്വര്‍ണ‌ വില മുകളിലേക്ക് ; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today:ഉച്ചയ്ക്ക് ശേഷം പ്രതീക്ഷ നൽകി കൊണ്ടായിരുന്നു സ്വർണ വിലയിൽ ഇടിവ് സംഭവിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 71880 ലേക്കും ഗ്രാം സ്വര്‍ണം 145 രൂപ കുറഞ്ഞ് 8985 ലേക്കും എത്തിയിരുന്നു.

Kerala Gold Rate Today: ഇന്നും സ്വര്‍ണ‌ വില മുകളിലേക്ക് ; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

09 May 2025 10:41 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് വീണ്ടും വര്‍ധനവ്. ഇന്നലെ രണ്ട് തവണ മാറിയ സ്വർണ വിലയിലാണ് ഇന്ന് വീണ്ടും വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 440 രൂപ കൂടി 73040 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപയും വര്‍ധിച്ച് 9130 രൂപയിലാണ് സ്വർണ വ്യാപാരം പുരോ​ഗമിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പ്രതീക്ഷ നൽകി കൊണ്ടായിരുന്നു സ്വർണ വിലയിൽ ഇടിവ് സംഭവിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 71880 ലേക്കും ഗ്രാം സ്വര്‍ണം 145 രൂപ കുറഞ്ഞ് 8985 ലേക്കും എത്തിയിരുന്നു.

ഇതാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 71880 ലേക്ക് എത്തിയ സ്വർണം വീണ്ടും 72000 കടന്ന് ഇന്ന് 72120 രൂപയിലേക്ക് കയറി. ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് വില 9015 ലേക്ക് എത്തി.

Also Read:കേന്ദ സർക്കാരിൽ 2026-ൽ ജോലി കിട്ടിയാൽ ലോട്ടറിയാണ്, വൻ ശമ്പളം പ്രതീക്ഷിക്കാം

കഴിഞ്ഞ മാസം ഓരോ ദിവസവും റെക്കോർഡ് ഇട്ട് മുന്നേറിയ സ്വർണ വില 74000 എന്ന ചരിത്ര റെക്കോർഡിൽ എത്തിയിരുന്നു. ഏപ്രിൽ 12നായിരുന്നു ഇത്. എന്നാൽ ഇതിനു ശേഷം ചാഞ്ചാട്ടം തുടര്‍ന്ന സ്വർണവില മെയ് ഒന്നിന് 70200 ആയിരുന്നു . ഇതിനു തൊട്ടുപിന്നാലെ 160 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കായ 70040 ല്‍ എത്തി. അടുത്ത രണ്ട് ദിവസം ഈ വില തുടർന്നു. പിന്നീട് ഉയർ സ്വർണവില മെയ് എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 73040 രൂപയായി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ