Kerala Gold Rate: അല്‍പമൊന്ന് കാത്തിരിക്കാം…പൊന്നിന്‍ തിളക്കം കുറയും; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on July 10 Friday: പശ്ചിമേഷ്യന്‍ യുദ്ധം ഏറെക്കുറെ അവസാനിച്ചുവെന്ന ഘട്ടമെത്തിയപ്പോഴാണ് മറ്റൊരു ആക്രമണവുമായി അമേരിക്കയുടെ വരവ്. ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വീണ്ടും തുടക്കമായി. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഇരട്ടിയാക്കുന്നു. പണപ്പെരുപ്പ ആശങ്ക പൊതുവേ സ്വര്‍ണവില കുറയ്ക്കാന്‍ കാരണമായേക്കാം.

Kerala Gold Rate: അല്‍പമൊന്ന് കാത്തിരിക്കാം...പൊന്നിന്‍ തിളക്കം കുറയും; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

10 Jul 2026 | 09:31 AM

സ്വര്‍ണാഭരണപ്രേമികളെ പൊന്നിന് വില കൂടി, രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കളെയും സമ്മര്‍ദത്തിലാക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്, ഇതോടെ 1,06,200 രൂപയിലെത്തി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കൂടി 13,275 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണം വാങ്ങാന്‍ പോകുകയാണോ? അല്‍പമൊന്ന് കാത്തിരിക്കാം, വില റെക്കോഡ് താഴ്ചയിലേക്ക് എത്തിയേക്കാമെന്ന സൂചന നല്‍കി വിദഗ്ധര്‍. ഇറാനും യുഎസും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിച്ചതോടെ സമ്മര്‍ദത്തിലായിരിക്കുകയാണ് ക്രൂഡ് ഓയില്‍. ക്രൂഡ് ഓയില്‍ വില വര്‍ധനവും ഡോളറിന്റെ കുതിച്ചുചാട്ടവും സ്വര്‍ണത്തെ ആദ്യദിനം താഴോട്ടിറക്കിയിരുന്നു എങ്കിലും, ജൂലൈ പത്തിന് രണ്ടുതവണ വില വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 41 ഡോളര്‍ വര്‍ധിച്ച് 4,114 ഡോളറിലേക്ക് കടന്നതാണ് കേരളത്തിലും വില ഉയരുനന്നതിന് കാരണമായത്.

യുഎസ് ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചതും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമായത്. എന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചേക്കും, ഇങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില താഴോട്ടിറങ്ങും.

പശ്ചിമേഷ്യയും സ്വര്‍ണവും

പശ്ചിമേഷ്യന്‍ യുദ്ധം ഏറെക്കുറെ അവസാനിച്ചുവെന്ന ഘട്ടമെത്തിയപ്പോഴാണ് മറ്റൊരു ആക്രമണവുമായി അമേരിക്കയുടെ വരവ്. ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വീണ്ടും തുടക്കമായി. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഇരട്ടിയാക്കുന്നു. പണപ്പെരുപ്പ ആശങ്ക പൊതുവേ സ്വര്‍ണവില കുറയ്ക്കാന്‍ കാരണമായേക്കാം.

ഇന്നും രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,100 ഡോളറിന് മുകളില്‍ തന്നെയാണ് വില. പശ്ചിമേഷ്യന്‍ സംഘര്‍ഷവും പണപ്പെരുപ്പത്തിലും ധനനയത്തിലുമുള്ള മാറ്റങ്ങള്‍ നിക്ഷേപകര്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. സംഘര്‍ഷം തുടരുമ്പോഴും ഇറാനും യുഎസും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ തുടരുമെന്ന് അറിയിച്ചത് നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകുന്നു.

Also Read: Kerala Gold Rate: സ്വർണം പണിപറ്റിച്ചു! വീണ്ടും കുതിപ്പിൽ തന്നെ; ഇന്ന് ഒരു പവന് എത്ര?

പകിട്ട് കുറയാതെ പൊന്ന്

എക്കാലവും ഏറ്റവും സുരക്ഷിതവും ഉയര്‍ന്ന മൂല്യമുള്ളതുമായ ലോഹമായി പരിഗണിക്കുന്ന ഒന്നാണ് സ്വര്‍ണം. സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ സ്വര്‍ണം സുരക്ഷിത ആസ്തിയായി മാറുന്നു. സാമ്പത്തിക വിപണികള്‍, ആഭരണ നിര്‍മാണം, വ്യാവസായിക ഉപയോഗം എന്നിവ കൊണ്ടെല്ലാം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍, നിക്ഷേപമെന്ന നിലയിലും സ്വര്‍ണത്തെ പരിഗണിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

ലണ്ടന്‍ ഓവര്‍ ദി കൗണ്ടര്‍ വിപണിയിലും കോമെക്‌സ്, ഷാങ്ഹായി ഗോള്‍ഡ് എക്‌സ്‌ചേഞ്ച് പോലുള്ള പ്രധാന എക്‌സ്‌ചേഞ്ചുകളിലുമാണ് സ്വര്‍ണവ്യാപാരം പ്രധാനമായും നടക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്‌സ് ഫ്യൂച്ചേഴ്‌സ് കരാറുകള്‍ 100 ട്രോയ് ഔണ്‍സിനെയാണ് പ്രതിനിധീകരിക്കുന്നത്. ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, റഷ്യ, പെറു, ഇന്തോനേഷ്യ എന്നിവയാണ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉത്പാദകര്‍. ഇന്ത്യ, ചൈന, യുഎസ്, തുര്‍ക്കി, സൗദി, യുഎഇ എന്നീ രാജ്യങ്ങളാണ് ഏറ്റവും വലിയ ഉപഭോക്താക്കള്‍.

English Summary

Kerala gold rates on July 10 remained in focus as global market trends continued to influence domestic prices. Rising crude oil prices and geopolitical developments impacted investor sentiment, affecting the movement of the yellow metal. Here’s how crude oil prices shaped today’s gold market.

Loading...
Unable to load recommendations.
Follow Us
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി