AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Gold Rate: സ്വർണം പണിപറ്റിച്ചു! വീണ്ടും കുതിപ്പിൽ തന്നെ; ഇന്ന് ഒരു പവന് എത്ര?

Kerala Gold Rate Today: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ആരംഭിച്ചതാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്. ക്രൂഡ് ഓയിൽ വില കുതിക്കുകയും യു.എസ് ഡോളർ മുന്നേറുകയും ചെയ്തതോടെ സ്വർണവില ഇടിയുകയായിരുന്നു.

Kerala Gold Rate: സ്വർണം പണിപറ്റിച്ചു! വീണ്ടും കുതിപ്പിൽ തന്നെ; ഇന്ന് ഒരു പവന് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 Jul 2026 | 09:41 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്നലെ പവന് 1,04,960 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,120 രൂപയും. എന്നാൽ, ഇന്ന് വില വീണ്ടും കൂടി. 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,040 രൂപയായി ഉയർന്നു. ഗ്രാമിന് 13,130 രൂപയാണ് നൽകേണ്ടത്. വിപണി ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം വരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും പവന് 2,44,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിലെ ചാഞ്ചാട്ടം എന്ത് കൊണ്ട്?

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ആരംഭിച്ചത് സ്വർണവിലയെ ബാധിച്ചിട്ടുണ്ട്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിക്കുകയും യു.എസ് ഡോളർ മുന്നേറുകയും ചെയ്തതോടെ സ്വർണവില ഇടിയുകയായിരുന്നു.

ക്രൂഡ് ഓയിൽ വില കൂടിയാൽ ഉൽപ്പാദന-ഗതാഗത ചെലവുകൾ വർദ്ധിക്കുകയും അത് പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. അതുപോലെ, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത് യു.എസ് ഡോളറിലാണ്. എണ്ണവില കൂടുമ്പോൾ ഡോളറിനുള്ള ഡിമാൻഡ് വർദ്ധിക്കുകയും ഡോളർ കൂടുതൽ ശക്തമാവുകയും ചെയ്യും. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതാകും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില താഴ്ക്കുകയും ചെയ്യും.

ALSO READ: ട്രംപിന്റെ പ്രഖ്യാപനം, സ്വർണവിലയിൽ വൻ ഇടിവ്; കത്തിക്കയറി ക്രൂഡ് ഓയിൽ

വില കുറയുമോ, കൂടുമോ?

2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി.

ജൂലൈ 1ന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറി. മൂന്നാം തീയതി 1,07,800 രൂപയായി വില കുതിച്ചു. ഇതോടെ സ്വർണവിലയിലെ പ്രതീക്ഷ സാധാരണക്കാർക്ക് നഷ്ടപ്പെട്ടു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. നാലാം തീയതി മുതൽ 1,07,800, 107520, 106520, 105960, 1,04,960 രൂപ എന്നിങ്ങനെ പവൻ വില ഇടിഞ്ഞു. ഇന്ന് രാവിലെ, ഗ്രാമിന് 70 രൂപ കുറഞ്ഞെങ്കിൽ ഉച്ചയ്ക്ക് 125 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ, ഇന്ന് വില വീണ്ടും കൂടി. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്.

കൈവശം വയ്ക്കാവുന്ന സ്വർണം

പശ്ചിമേഷ്യന്‍ യുദ്ധമടക്കമുള്ള ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് കേരളത്തിലെ സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവിൽ സ്വർണവില പ്രവചനാതീതമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ച് ക്രൂഡ് ഓയിൽ കുതിക്കുന്നത് സ്വർണവില കുറയ്ക്കുമെങ്കിലും പെട്ടെന്ന് തന്നെ തിരിച്ചുകയറാനും സാധ്യതയുണ്ട്. സ്വര്‍ണ ഉപയോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം പൊന്നും അവിവാഹിതരോ വിവാഹിതരോ ആയ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാവുന്നതാണ്.

Follow Us