Kerala Gold Rate: സ്വർണ വില കുറഞ്ഞോ? ഇന്ന് പവന് എത്ര…
Kerala Gold Rate Today: വില കൂട്ടിയും കുറച്ചും സ്വർണം മുന്നേറുകയാണ്. രാജ്യാന്തര തലത്തിലെ മാറ്റങ്ങൾക്കനുസരിച്ചാണ് പൊന്നിന്റെ വില നിർണയിക്കുന്നതെങ്കിലും പ്രാദേശികമായ ഘടകങ്ങളും വിലയെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെ തൊട്ടടുത്തെത്തിയ ദസറ, ദീപാവലി ഉത്സവസീസൺ സ്വർണവിലയെ എങ്ങനെ ബാധിക്കുമെന്ന കാത്തിരിപ്പിലാണ് സാധാരണക്കാരും ആഭരണപ്രേമികളും.
സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിലും ഓരോ ദിവസവും മാറിമറിയുന്ന വില സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വില കൂട്ടിയും കുറച്ചും സ്വർണം മുന്നേറുകയാണ്. രാജ്യാന്തര തലത്തിലെ മാറ്റങ്ങൾക്കനുസരിച്ചാണ് പൊന്നിന്റെ വില നിർണയിക്കുന്നതെങ്കിലും പ്രാദേശികമായ ഘടകങ്ങളും വിലയെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെ തൊട്ടടുത്തെത്തിയ ദസറ, ദീപാവലി ഉത്സവസീസൺ സ്വർണവിലയെ എങ്ങനെ ബാധിക്കുമെന്ന കാത്തിരിപ്പിലാണ് സാധാരണക്കാരും ആഭരണപ്രേമികളും.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് നിലവിൽ പവന് 1,10,520 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,815 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജ്വല്ലറിയിൽ പോയി സ്വർണം വാങ്ങിച്ച് കഴിഞ്ഞാൽ മറ്റ് ചില ചിലവുകളും ആകെ തുകയിൽ ഉൾപ്പെടും. രാജ്യാത്താകെ ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും, പണിക്കൂലിയുമാണവ. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.
ALSO READ: സ്വർണവിലയിൽ വീണ്ടും മാറ്റം; കേരളത്തിൽ സ്വർണം വാങ്ങാൻ എത്ര ചെലവാകും?
വില കുതിപ്പിന് കാരണം
ഒക്ടോബർ മാസത്തിലെ ആദ്യ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. 1.9 നിരക്കിൽ വില തുടരുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പവൻ വില വീണ്ടും 1.10 കടന്നു. 1,10,520 രൂപയാണ് രേഖപ്പെടുത്തിയത്. യു.എസ് ഫെഡറൽ റിസർവ് യോഗത്തിന്റെ മിനിറ്റ്സ് പുറത്ത് വന്നതോടെ വിലയിൽ ഇടിവ് സംഭവിച്ചിരുന്നു. അടിസ്ഥാന പലിശ നിരക്ക് ഇനിയും കൂട്ടിയേക്കുമെന്ന സൂചനകളാണ് ഇതിന് കാരണം. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷവും ഇറാനിലെ പ്രധാനകേന്ദ്രങ്ങളിൽ ഉടൻ നടത്തുമെന്ന് അറിയിച്ചിരുന്ന സൈനിക നടപടിയിൽ നിന്ന് യുഎസ് പിന്മാറുന്നതായുള്ള ഡോണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനവും സ്വർണവില ഉയരാൻ കാരണമായി.
വിലയിൽ ഇനിയെന്ത്?
രാജ്യത്തെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളത്തിലേത്. പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനാൽ തന്നെ വിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. ആഭരണം എന്നതിലുപരി സ്വർണത്തെ സുരക്ഷിതമായ നിക്ഷേപമായാണ് മലയാളികൾ കാണുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. അതിനാൽ, വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബർ മാസത്തിലെ സ്വർണവില
- ഒക്ടോബർ 1: 109440
- ഒക്ടോബർ 2: 110200
- ഒക്ടോബർ 3: 109400
- ഒക്ടോബർ 4: 109400
- ഒക്ടോബർ 5: 109400
- ഒക്ടോബർ 6: 1,09,280 (രാവിലെ)
- ഒക്ടോബർ 6: 110160 (വൈകുന്നേരം)
- ഒക്ടോബർ 7: 109680
- ഒക്ടോബർ 8: 109680
- ഒക്ടോബർ 9: 1,10,520