Kerala Gold Rate: പ്രതീക്ഷകളെല്ലാം വെറുതെ, വീണ്ടും കുതിച്ച് സ്വർണവില

Kerala Gold Rate Today: ചിങ്ങമാസം പുലരാൻ ഇനി അധികം ദിവസങ്ങളില്ല. വിവാഹ സീസണിന്റെ സമയത്തുള്ള ഈ കുതിപ്പ് ജനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ്.

Kerala Gold Rate: പ്രതീക്ഷകളെല്ലാം വെറുതെ, വീണ്ടും കുതിച്ച് സ്വർണവില

പ്രതീകാത്മക ചിത്രം

Updated On: 

02 Aug 2025 | 09:59 AM

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ ദിവസത്തിൽ നിന്നും 1120 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 74,320 രൂപയായി ഉയർന്നു. ഒരു ​ഗ്രാം സ്വർണത്തിന് 9290 രൂപയാണ് നൽകേണ്ടത്.

ജൂലൈ മാസത്തിന്റെ അവസാനത്തോടെ സ്വർണവിലയിൽ ഉണ്ടായ ഇടിവ് സാധരണക്കാർക്ക് ആശ്വാസകരമായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് ഇന്നത്തെ നിരക്ക് സൂചിപ്പിക്കുന്നത്. ചിങ്ങമാസം പുലരാൻ ഇനി അധികം ദിവസങ്ങളില്ല. വിവാഹ സീസണിന്റെ സമയത്തുള്ള ഈ കുതിപ്പ് ജനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ്.

ഡോളർ മൂല്യം കൂടിയതും, ക്രൂഡ് ഓയിൽ വില ഉയർന്നതുമാണ്. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി നികുതി ചുമത്തിയതുമെല്ലാം വലിയ തിരിച്ചടിയായി. കൂടാതെ അമേരിക്കയുടെ പുതിയ തൊഴിൽക്കണക്ക് നിരാശപ്പെടുത്തിയതും ട്രംപ് വീണ്ടും വ്യാപാരയുദ്ധം കടുപ്പിച്ചതും ഓഹരി വിപണിയെ നഷ്ടത്തിലാഴ്ത്തിയിരുന്നു. ഇതോടെ സ്വർണത്തിന് രാജ്യാന്തരവില ഔൺസിന് 65 ഡോളർ കുതിച്ചുകയറി 3,363 ഡോളറിലെത്തി.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്