Kerala Gold Rate: ഒരു പവൻ സ്വർണത്തിന് മുക്കാൽ ലക്ഷം; വീണ്ടും 75,000 കടന്നു, ഇന്നത്തെ നിരക്ക് ഇങ്ങനെ…

Kerala Gold Rate Today: രണ്ടാം തവണയാണ് സ്വർണത്തിന്റെ വില 75,000 കടക്കുന്നത്. ഇതിന് മുമ്പ് ജൂലൈ 23നായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയത്.

Kerala Gold Rate: ഒരു പവൻ സ്വർണത്തിന് മുക്കാൽ ലക്ഷം; വീണ്ടും 75,000 കടന്നു, ഇന്നത്തെ നിരക്ക് ഇങ്ങനെ...

Gold Rate

Updated On: 

06 Aug 2025 | 10:33 AM

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വില മുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. 80 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായി വർദ്ധിച്ചു. ഒരു ​ഗ്രാം സ്വർണത്തിന് ‍9380 രൂപയാണ് ഇന്ന് നൽകേണ്ടത്.

രണ്ടാം തവണയാണ് സ്വർണത്തിന്റെ വില 75,000 കടക്കുന്നത്. ഇതിന് മുമ്പ് ജൂലൈ 23നായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയത്. അന്നും 75,040 രൂപയായിരുന്നു ഒരു പവന്റെ വില.

ഓ​ഗസ്റ്റ് മാസത്തെ പ്രതീക്ഷകളെ കാറ്റിൽപ്പറത്തി സ്വർണവില കുതിച്ചുയരുകയാണ്. മാസം ആരംഭിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ വില വീണ്ടും വർധിച്ചു. 120 രൂപയാണ് കൂടിയത്. അങ്ങനെ ഒരു പവൻ സ്വർണത്തിന്റെ വില 74320 രൂപയായി. പിന്നീട്, അടുത്ത രണ്ട് ദിവസവും ഇതേ വിലയിൽ തന്നെ തുടർന്നു. ശേഷം കഴിഞ്ഞ ദിവസങ്ങളിലും വിലയിൽ വൻ കുതിപ്പാണുണ്ടായത്.

ഓഗസ്റ്റ് മാസത്തെ, ഒരു പവൻ സ്വർണത്തിന്റെ വില

ഓഗസ്റ്റ് 1 – 73,200 രൂപ

ഓ​ഗസ്റ്റ് 2 – 74320 രൂപ

ഓ​ഗസ്റ്റ് 3 – 74320 രൂപ

ഓ​ഗസ്റ്റ് 4 – 74360 രൂപ

ഓ​ഗസ്റ്റ് 5 – 74960 രൂപ

ഓ​ഗസ്റ്റ് 6 – 75,040 രൂപ

 

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം