Gold Rate Today: എന്നാലും എൻ്റെ പൊന്നേ! സ്വർണവില പുതിയ റെക്കോർഡിൽ; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today September 16 2025: കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ കുറഞ്ഞ വിലയാണ് ഇന്ന് വീണ്ടും വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തി.

Gold Rate Today: എന്നാലും എൻ്റെ പൊന്നേ! സ്വർണവില പുതിയ റെക്കോർഡിൽ; ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണവില

Updated On: 

16 Sep 2025 | 10:10 AM

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണ വില. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ കുറഞ്ഞ വിലയാണ് ഇന്ന് വീണ്ടും വർധിച്ചത്. ഇതോടെ സ്വർണ വില സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. ഇന്ന് (സെപ്റ്റംബർ 16) ഒറ്റയടിക്ക് വർധിച്ചത് 640 രൂപയാണ്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 82,080 രൂപയാണ്. ഒരു ഗ്രാമിന് 80 രൂപ വർധിച്ച് 10,260 രൂപയുമായി. സെപ്റ്റംബർ മാസം ആരംഭിക്കുമ്പോൾ ഒരു പവന് 77,640 രൂപയായിരുന്നു വില. അന്ന് മുതൽ കുതിച്ചുയരാൻ ആരംഭിച്ച സ്വർണ വിലയാണ് ഇപ്പോൾ 82,000 രൂപയും കടന്ന് മുന്നേറുന്നത്. ഇക്കഴിഞ്ഞ 16 ദിവസത്തിനിടയിൽ 4,440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ചരിത്രത്തിലെ തന്നെ ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ചേർത്ത് ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 90,000 രൂപയെങ്കിലും നൽകേണ്ടി വരും. വിവാഹ സീസൺ എത്തിനിൽക്കേ ആഭരണപ്രേമികളെ ഒന്നാകെ നിരാശപ്പെടുത്തിക്കൊണ്ടാണ് സ്വർണ വിലയിലെ ഈ കുതിപ്പ്.

ALSO READ: സ്വർണമൊക്കെ പിന്നിൽ; അതിനേക്കാൾ വില കൂടിയ ലോഹങ്ങളുണ്ട് ഭൂമിയിൽ

സെപ്റ്റംബർ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 77,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ടിയിരുന്നത്. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് കാണാനായത്. രാജ്യാന്തര വിപണിയിലെ സ്വർണ വില വർധനവാണ് രാജ്യത്തും പ്രതിഫലിക്കുന്നത്.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ