Gold: സ്വര്‍ണമൊക്കെ പിന്നില്‍; അതിനേക്കാള്‍ വില കൂടിയ ലോഹങ്ങളുണ്ട് ഭൂമിയില്‍
Most Expensive Metals: സ്വര്‍ണത്തേക്കാള്‍ മൂല്യമുള്ള ലോഹങ്ങള്‍ നമ്മുടെ ഭൂമിയിലുണ്ട്. ഈ ലോഹങ്ങള്‍ പലപ്പോഴും ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക്‌സ്, വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്.
സ്വര്‍ണത്തിന് ദിനംപ്രതി വിലവര്‍ധിക്കുന്നത് ലോകമാകെയുള്ളവരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണത്തിന്റെ എല്ലായ്‌പ്പോഴും ഇതുപോലെ തന്നെ നില്‍ക്കുമെന്നാണ് ആളുകള്‍ പറയുന്നത്. പരിമിതമായ വിതരണവും മൂല്യവും കാരണം സ്വര്‍ണം സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ മികച്ച പണ സ്രോതസായി പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ സ്വര്‍ണത്തേക്കാള്‍ മൂല്യമുള്ള ലോഹങ്ങള്‍ നമ്മുടെ ഭൂമിയിലുണ്ട്. ഈ ലോഹങ്ങള്‍ പലപ്പോഴും ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക്‌സ്, വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഏതെല്ലാമാണ് ഇത്രയേറെ വിലയുള്ളതും ഭൂമിയില്‍ അപൂര്‍വമായി കണ്ടുവരുന്നതുമായ ലോഹങ്ങള്‍ എന്നറിയാന്‍ തുടര്‍ന്ന് വായിക്കൂ.
സ്വര്‍ണത്തേക്കാള്‍ വിലയേറിയവ
സ്വര്‍ണത്തേക്കാള്‍ വിലയേറിയ ലോഹങ്ങളുടെ പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്. അവയുടെ ഭാരം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം.




കാലിഫോര്‍ണിയം
ഭാരം- 251 ഗ്രാം/മോള്‍
തരം- ശുദ്ധമായ ലോഹം
കാലിഫോര്‍ണിയം ഏറ്റവും വിലയേറിയ ലോഹങ്ങളിലൊന്നാണ്. അതിന്റെ മൂല്യം ഔണ്‍സിന് ഏകദേശം 750 മില്യണ്‍ ഡോളറാണ്. കൃത്രിമമായ ഉത്പാദനവും പരിമിതമായ സംഭരണവുമാണ് ഇത്രയേറെ വിലയ്ക്ക് കാരണം. ഇത് പ്രധാനമായും ആണവായുധങ്ങളിലും വൈദ്യ ചികിത്സയ്ക്കും പ്രയോഗിക്കുന്നു.
റോഡിയം
ഭാരം- 102.91 ഗ്രാം/ മോള്‍
തരം- ശുദ്ധമായ ലോഹം
കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളില്‍ പലപ്പോഴും ഉപയോഗിക്കുന്ന റോഡിയത്തിന്റെ പ്രതിഫലന ഗുണങ്ങളും കേടുവരാതിരിക്കാനുള്ള ശേഷിയും അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകളിലെ ക്ഷാമവും ഉയര്‍ന്ന ഡിമാന്‍ഡും കാരണം അതിന്റെ വില ഔണ്‍സിന് 4,650 ഡോളറിന് മുകളിലാണ്.
പല്ലേഡിയം
ഭാരം- 106.42 ഗ്രാം/ മോള്‍
തരം- ശുദ്ധമായ ലോഹം
പല്ലേഡിയം കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളിലും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. നിലവില്‍ ഔണ്‍സിന് ഏകദേശം 1,022 ഡോളറാണ് വില.
പ്ലാറ്റിനം
ഭാരം- 195.08 ഗ്രാം/ മോള്‍
തരം- ശുദ്ധമായ ലോഹം
ഈടുനില്‍ക്കുന്നതും കളങ്കമില്ലാത്തതുമായ ലോഹമാണ് പ്ലാറ്റിനം. ആഭരണങ്ങളിലും വ്യാവസായിക ഉത്പാദനത്തിനും സാധാരണയായി അവ ഉപയോഗിക്കുന്നു. ഔണ്‍സിന് ഏകദേശം 1,005 ആണ് വില.
ഇറിഡിയം
ഭാരം- 192.22 ഗ്രാം/ മോള്‍
തരം- ശുദ്ധമായ ലോഹം
കാഠിന്യവും പ്രതിരോധശേഷിയും ഉയര്‍ന്ന ലോഹമാണ് ഇറിഡിയം. ഇതിന്റെ വില ഔണ്‍സിന് ഏകദേശം 4,725 ഡോളറാണ്. വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
Also Read: Kerala Gold Rate: ചെറിയ സംഖ്യ ഒന്നും അറിയില്ലേ? കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത് ഇവരാണ്
ഓസ്മിയം
ഭാരം- 190.23 ഗ്രാം/മോള്‍
തരം- ശുദ്ധമായ ലോഹം
ഓസ്മിയം ഏറ്റവും സാന്ദ്രതയുള്ള പ്രകൃതിദത്ത മൂലകളില്‍ ഒന്നാണ്. ഇത് ഫൗണ്ടന്‍ പേന നിബുകളിലും ഇലക്ട്രിക്കല്‍ കോണ്‍ടാക്ടുകളിലും ഉപയോഗിക്കുന്നു. ഔണ്‍സിന് ഏകദേശം 400 ഡോളര്‍ വിലവരും.
വെള്ളി
ഭാരം- 107.87 ഗ്രാം/മോള്‍
തരം- ശുദ്ധമായ ലോഹം
ഉയര്‍ന്ന ചാലകതയും പ്രതിഫലനശേഷിയും കാരണം വെള്ളിക്ക് വ്യാവസായിക മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഔണ്‍സിന് ഏകദേശം 21.14 ഡോളറാണ് വില.