AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate: സ്വർണം പൊള്ളുമോ? പവന് ഒരു ലക്ഷം, ഇന്നത്തെ നിരക്ക് ഇങ്ങനെ…

Kerala Gold Silver Rate Today: കൂടിയും കുറഞ്ഞുമുള്ള സ്വർണവിലയുടെ സഞ്ചാരം സാധാരണക്കാരുടെ ആശങ്ക ഉയർത്തുന്നുണ്ട്. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

Gold Rate: സ്വർണം പൊള്ളുമോ? പവന് ഒരു ലക്ഷം, ഇന്നത്തെ നിരക്ക് ഇങ്ങനെ…
പ്രതീകാത്മക ചിത്രം Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 27 Nov 2025 | 09:48 AM

നവംബർ, ഡിസംബർ മാസങ്ങൾ വിവാഹസീസൺ കൂടിയാണ്. അതുകൊണ്ട് തന്നെ സ്വർണാഭരണങ്ങൾക്കും ഡിമാൻഡ് ഏറെയാണ്. എന്നാൽ കൂടിയും കുറഞ്ഞുമുള്ള സ്വർണവിലയുടെ സഞ്ചാരം സാധാരണക്കാരുടെ ആശങ്ക ഉയർത്തുന്നുണ്ട്. മാസത്തിന്റെ ആദ്യം കുറഞ്ഞ സ്വർണവില നിലവിൽ കൂടുകയാണ്. 13ാം തീയതിയാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്, പവന് 94,320 രൂപ. തുടർന്ന് 18ന് 90680 രൂപയായി കുറഞ്ഞെങ്കിലും വീണ്ടും വില വർദ്ധിക്കുകയായിരുന്നു.

ഇന്നലെ ഒരു പവൻ സ്വർണവില 93,800 രൂപയായിരുന്നു വില. എന്നാൽ ഇന്ന് നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 120 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ഒരു പവൻ സ്വർണ വില 93,680 രൂപ നിരക്കിലെത്തി. ഗ്രാമിന് 11,710 രൂപയാണ് നൽകേണ്ടത്.

അടിസ്ഥാനവില 93,680 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ഏകദേശം ‌1,01,314 രൂപയാണ് നൽകേണ്ടി വരുന്നത്. എന്നിരുന്നാലും ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും.

ALSO READ: സ്വർണം പിടിവിട്ടു മക്കളേ, ഇനി ‘നോ’ രക്ഷ; വെള്ളി വിലയിലും വർദ്ധനവ്

കേരളത്തിൽ വെള്ളി വില കുറഞ്ഞിട്ടുണ്ട്. ഇന്നലെ വില ഗ്രാമിന് 176 രൂപയും കിലോഗ്രാമിന് 1,76,000 രൂപയും ആയിരുന്നു. എന്നാൽ ഇന്ന് വെള്ളി വില ഗ്രാമിന് 173 രൂപയും കിലോഗ്രാമിന് 1,73,000 രൂപയും എന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും മാറുന്നത്.

Follow Us