AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: ക്ഷേമപെൻഷൻ തുക വർധിപ്പിച്ചേക്കും, കൂട്ടുന്നത് 400 രൂപ, ക്ഷാമബത്ത അനുവദിക്കുന്നതും പരിഗണനയിൽ

DA and Welfare Pension in Kerala: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനാണ് ആലോചന. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും.

Welfare Pension: ക്ഷേമപെൻഷൻ തുക വർധിപ്പിച്ചേക്കും, കൂട്ടുന്നത് 400 രൂപ, ക്ഷാമബത്ത അനുവദിക്കുന്നതും പരിഗണനയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 01 Oct 2025 | 02:17 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കാൻ ആലോചിച്ച് കേരള സർക്കാർ. 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് നീക്കം. ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം, പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കുമെന്നും സൂചന ഉണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനാണ് ആലോചന. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്നാണ് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകളുടെ ആവശ്യം.

ക്ഷാമബത്ത വർദ്ധനവ്

സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും.

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനാണ് നീക്കം. 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിൽ.  നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനമുണ്ടാകുന്നത്.

Follow Us