Ration Traders: റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി, ഇനി മുതൽ ലഭിക്കുന്നത്….
Kerala Government Revises Wages for Ration Traders: റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ 45 ക്വിറ്റലിന് മുകളിൽ വിതരണം നടത്തുന്ന റേഷൻ കട ഉടമകൾക്ക് കമ്മീഷൻ 21,000 രൂപ നൽകും.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ 45 ക്വിറ്റലിന് മുകളിൽ വിതരണം നടത്തുന്ന റേഷൻ കട ഉടമകൾക്ക് കമ്മീഷൻ 21,000 രൂപ നൽകും. നിലവിൽ 18,000 രൂപയാണ് കമ്മീഷൻ. 45 ക്വിന്റലിന് മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ സപ്പോർട്ടീവ് പേയ്മെൻ്റ് ലഭിക്കുന്നതാണ്. ഇത് 8000 രൂപയിൽ കൂടില്ലെന്നും ഉത്തരവിൽ പറയുന്നു.
കൂടാതെ, വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റലിനും 45 ക്വിന്റലിനും ഇടയിൽ ആണെങ്കിൽ അടിസ്ഥാന കമീഷനായി 9000 രൂപയും വിതരണം ചെയ്യുന്ന ഓരോ ക്വിൻ്റലിനും സപ്പോർട്ടീവ് പേയ്മെൻ്റായി 270 രൂപ വീതവും ലഭിക്കുന്നതാണ്. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിൻ്റൽ വരെ ആണെങ്കിൽ കമ്മീഷൻ 6800 രൂപയാകും.
ALSO READ: മാസം 7,000 രൂപ കൈയിലെത്തും, അപേക്ഷിക്കേണ്ടത് ഇങ്ങനെ….
പാലിന് 56 രൂപയാകും; അനുമതിയ്ക്കായി കാത്ത് മില്‍മ
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉയരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. പാല്‍വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് മില്‍മ ബോര്‍ഡ് കൈമാറി. നിലവില്‍ 52 രൂപയ്ക്ക് വില്‍ക്കുന്ന പാലിന് ഇതോടെ 56 രൂപ നല്‍കേണ്ടി വരും.
നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കാന്‍ മുമ്പ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെടുകയാണെങ്കില്‍ വില കൂട്ടുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി അന്ന് പറഞ്ഞിരുന്നത്.
വില വര്‍ധിപ്പിച്ചാൽ, ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്ക് കൈമാറാനാണ് മില്‍മ തീരുമാനിച്ചിരിക്കുന്നത്. 4 രൂപയാണ് ഉയര്‍ത്തുന്നതെങ്കില്‍ അതില്‍ 2.40 രൂപ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കും. ബാക്കി തുക പാല്‍ സൊസൈറ്റികള്‍ക്കും വില്‍പനക്കാര്‍ക്കുമായി വീതിച്ച് നല്‍കാനാണ് തീരുമാനം.