AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LIC Bima Sakhi Yojana: മാസം 7,000 രൂപ കൈയിലെത്തും, അപേക്ഷിക്കേണ്ടത് ഇങ്ങനെ….

LIC Bima Sakhi Yojana Details: സ്റ്റൈപ്പന്‍ഡോടു കൂടി പ്രത്യേക പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് പ്രകടനം വിലയിരുത്തി എൽഐസിയുടെ ഡവലപ്മെന്റ് ഓഫീസറാകാനുള്ള അവസരവും ഉണ്ട്. 2024 ഡിസംബറിൽ, നരേന്ദ്ര മോദി സർക്കാരാണ് ഈ പ്രത്യേക എൽഐസി പദ്ധതി ആരംഭിച്ചത്.

LIC Bima Sakhi Yojana: മാസം 7,000 രൂപ കൈയിലെത്തും, അപേക്ഷിക്കേണ്ടത് ഇങ്ങനെ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Feb 2026 | 03:45 PM

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് എൽഐസി ആരംഭിച്ച പദ്ധതിയാണ് ബീമാ സഖി യോജന. പത്താം ക്ലാസ് പാസായ 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയിൽ ഭാ​ഗമാകാവുന്നതാണ്. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാൻ താല്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനവും നിശ്ചിത സ്റ്റൈപ്പൻഡും ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. സ്റ്റൈപ്പന്‍ഡോടു കൂടി പ്രത്യേക പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് പ്രകടനം വിലയിരുത്തി എൽഐസിയുടെ ഡവലപ്മെന്റ് ഓഫീസറാകാനുള്ള അവസരവും ഉണ്ട്.

2024 ഡിസംബറിൽ, നരേന്ദ്ര മോദി സർക്കാരാണ് ഈ പ്രത്യേക എൽഐസി പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്ക് പ്രതിമാസ വരുമാനം നേടാനുള്ള അവസരം നൽകുക, എൽഐസിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക, വിദൂര പ്രദേശങ്ങളിലേക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

എൽഐസി ബീമ സഖി ആനുകൂല്യങ്ങൾ

 

പദ്ധതി പ്രകാരം പ്രതിമാസം 7,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ ആദ്യ വർഷം ഏകദേശം 48,000 രൂപ വരെ കമ്മീഷനായും (ബോണസ് ഒഴികെ) ലഭിക്കാൻ സാധ്യതയുണ്ട്.

രണ്ടാം വർഷം പ്രതിമാസം 6,000 രൂപയാണ് സ്റ്റൈപ്പൻഡ് ലഭിക്കുന്നത്. എന്നാൽ, രണ്ടാം വർഷത്തിൽ സ്റ്റൈപ്പൻഡിന് അർഹത നേടുന്നതിന്, നിങ്ങൾ ആദ്യ വർഷത്തിൽ കുറഞ്ഞത് 65 ശതമാനം പോളിസികൾ പൂർത്തിയാക്കേണ്ടതുണ്ട്. മൂന്നാം വർഷത്തിൽ പ്രതിമാസം 5,000 രൂപയാണ് സ്റ്റൈപ്പൻഡ്.

ALSO READ: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇടംനേടാം

 

എങ്ങനെ അപേക്ഷിക്കാം?

 

എൽ.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള എൽ.ഐ.സി ബ്രാഞ്ച് ഓഫീസ് വഴിയോ അപേക്ഷിക്കാം.

വെബ്സൈറ്റിന്റെ ഏറ്റവും താഴെ ക്ലിക്ക് ഫോർ ബീമ സഖി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷ ഫോം പൂരിപ്പിക്കുക.

എല്ലാ വിവരങ്ങളെയും കൃത്യമായി പൂരിപ്പിച്ച് നൽകുക. തുടർന്ന് വരുന്ന ക്യാപ്ച നൽകി ഫോം സബ്മിറ്റ് ചെയ്യുക.

അപേക്ഷിക്കാൻ യോ​ഗ്യതയില്ലാത്തവർ

 

ഇതിനകം എൽഐസി ഏജന്റോ ജീവനക്കാരനോ ആയവർക്ക് ഈ സർക്കാർ പദ്ധതി പ്രകാരം അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ, ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, മരുമക്കളുടെ ബന്ധുക്കൾ തുടങ്ങിയ ബന്ധുക്കൾ അപേക്ഷിക്കാൻ യോഗ്യരല്ല. വിരമിച്ച കോർപ്പറേഷൻ ജീവനക്കാരും മുൻ ഏജന്റുമാരും ഈ പദ്ധതി പ്രകാരം യോഗ്യരല്ല.

Follow Us