AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LWA guidelines: സർക്കാർ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala Governmet Issues Guidelines for Leave Without Allowance: ഭരണപരമായ കാലതാമസം കാരണം ഉദ്യോ​ഗസ്ഥർ അച്ചടക്കനടപടി നേരിടേണ്ടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതുടർന്നാണ് ഉദ്യോ​ഗസ്ഥർ പാലിക്കേണ്ട സമയക്രമം സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

LWA guidelines: സർക്കാർ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Kerala Government SecretariatImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 26 Feb 2026 | 09:53 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി (ശൂന്യവേതനാവധി) സംബന്ധിച്ച് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി. കെ.എസ്.ആർ (KSR) ഭാഗം 1, അനുബന്ധം XII A, XII C എന്നിവ പ്രകാരം വിദേശത്തോ സ്വദേശത്തോ ജോലി ആവശ്യങ്ങൾക്കോ അല്ലാതെയോ സമർപ്പിക്കുന്ന അപേക്ഷകളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ശൂന്യവേതനാവധി അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ചും അപേക്ഷകളിന്മേൽ തുടർനടപടി സ്വീകരിക്കുന്നതും സംബന്ധിച്ച് മുമ്പ് നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, അവധി അപേക്ഷ മുൻകൂറായി സമർപ്പിച്ചിട്ടും തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന ഭരണപരമായ കാലതാമസം കാരണം ഉദ്യോ​ഗസ്ഥർ അച്ചടക്കനടപടി നേരിടേണ്ടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതുടർന്നാണ് ഉദ്യോ​ഗസ്ഥർ പാലിക്കേണ്ട സമയക്രമം സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

 

പുതിയ ഉത്തരവ് പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

അവധി എടുക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാരൻ അവധി ആരംഭിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പ് അപേക്ഷ സമർപ്പിച്ചിക്കേണ്ടതാണ്. കെ.എസ്.ആർ ഫോം നമ്പർ 13-ൽ പൂരിപ്പിച്ച അപേക്ഷകൾ നിയന്ത്രണാധികാരിക്കോ ഓഫീസ് തലവനോ ആണ് നൽകേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ നൽകാത്തവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.

അവധി നിരസിക്കപ്പെട്ടാൽ, മറുപടി ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വകുപ്പദ്ധ്യക്ഷന് അപ്പീൽ സമർപ്പിക്കുക. ഇത്തരത്തിൽ അപ്പീൽ ലഭിച്ച് രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്ത് ജീവനക്കാരനെ രേഖാമൂലം അറിയിക്കേണ്ടതാണ്.

ALSO READ: പിഎഫ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നില്ലേ? ബാലന്‍സ് ഉടനെ തിരികെ ലഭിക്കും

അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വിവിധ തലങ്ങളിൽ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ അപേക്ഷ ലഭിച്ച് ഒരു ആഴ്ചയ്ക്കുള്ളിൽ ഓഫീസ് തലവൻ അത് പരിശോധിച്ച് ശിപാർശ സഹിതം മേലുദ്യോഗസ്ഥന് അയയ്ക്കണം.

ശേഷം മേലുദ്യോഗസ്ഥൻ രണ്ട് ആഴ്ചയ്ക്കുള്ളിൽ ശിപാർശ രേഖപ്പെടുത്തി വകുപ്പ് തലവന് സമർപ്പിക്കണം. തുടർന്ന് വകുപ്പ് അദ്ധ്യക്ഷൻ അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കണം. അവധി അനുവദിക്കുകയോ നിരസിക്കുകയോ ആണെങ്കിൽ ആ വിവരം കൃത്യസമയത്ത് അപേക്ഷകനെ അറിയിച്ചിരിക്കണം.

ജീവനക്കാരൻ മൂന്ന് മാസം മുമ്പ് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥരുടെ കാലതാമസം കാരണം അവധിയിൽ തീരുമാനമാകാതെ വരികയും, ജീവനക്കാരൻ അവധിയിൽ പ്രവേശിക്കുകയും ചെയ്താൽ നടപടി ഉണ്ടാകും.

ഇത്തരം സാഹചര്യങ്ങളിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് വകുപ്പ് അദ്ധ്യക്ഷൻ വിശദീകരണം തേടി സർക്കാരിന് നൽകണം. കൃത്യമായ അനുമതിയില്ലാതെ അവധിയിൽ പ്രവേശിക്കുന്നവർക്കെതിരെ കെ.എസ്.ആർ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Follow Us