AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result : ഇന്നടിച്ചാൽ കിട്ടുക 75 ലക്ഷം; വിൻ വിൻ ഭാഗ്യക്കുറി ഫലമറിയാം

Kerala Lottery Result Today November 1st : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ വിൻ W-794 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുക്കുക.

Kerala Lottery Result : ഇന്നടിച്ചാൽ കിട്ടുക 75 ലക്ഷം; വിൻ വിൻ ഭാഗ്യക്കുറി ഫലമറിയാം
വിൻ വിൻ ലോട്ടറി (Image Credits : Creative Touch Imaging Ltd./NurPhoto via Getty Images)
Abdul Basith
Abdul Basith | Published: 04 Nov 2024 | 08:55 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഭാഗ്യക്കുറി ഫലം ഇന്ന് പുറത്തുവരും. വിൻ വിൻ W-794 ലോട്ടറിയുടെ ഫലമാണ് പുറത്തുവരിക. 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. എല്ലാ തിങ്കളാഴ്ചകളിലും തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിൻ്റെ ഗോർഖി ഭവനിൽ വച്ചാണ് വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം.

75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ വിൻ ഭാഗ്യക്കുറിയ്ക്ക് ഉള്ളത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി സമർപ്പിച്ചും തുക സ്വീകരിക്കാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണ് ലഭിച്ചതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കണം. എങ്കിലേ പണം ലഭിക്കൂ.

Also Read : Kerala Lottery Results: 70 ലക്ഷം ഈ ടിക്കറ്റിന്റെ ഉടമയ്ക്ക്; അക്ഷയ ലോട്ടറി ഫലം പുറത്ത്

ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചവർക്ക് കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

വിൻ വിൻ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

വിൻ വിൻ ഭാഗ്യക്കുറി സമ്മാനഘടന

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
സമാശ്വാസ സമ്മാനം: 8,000 രൂപ
രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 100 രൂപ

Follow Us