Kerala Lottery Results: 70 ലക്ഷം സ്വന്തമാക്കിയത് നിങ്ങളോ? നിർമൽ NR-404 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Nirmal Lottery : നിർമൽ NR- 404 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്.

Kerala Lottery Results: 70 ലക്ഷം സ്വന്തമാക്കിയത് നിങ്ങളോ? നിർമൽ NR-404 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

Published: 

01 Nov 2024 | 08:56 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. നിർമൽ ഭാഗ്യക്കുറിയുടെ NR 404 സീരീസിന്റെ നറുക്കെടുപ്പാണ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിർമൽ ലോട്ടറി നറുക്കെടുക്കുന്നത്. വില 40 രൂപയാണ്.

70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപയുണ്ട്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയ ഫലമറിയാം.

ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി സമർപ്പിച്ചും തുക നേടാം. അടിച്ച സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കിയാൽ തുക കൈപ്പറ്റാം.

30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. ലഭിച്ച സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

 

നിർമൽ എൻഅർ–404 ഭാഗ്യക്കുറി സമ്മാന ഘടന

  • ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
  • സമാശ്വാസ സമ്മാനം: 8,000 രൂപ
  • രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  • നാലാം സമ്മാനം: 5,000 രൂപ
  • അഞ്ചാം സമ്മാനം: 1,000 രൂപ
  • ആറാം സമ്മാനം: 500 രൂപ
  • ഏഴാം സമ്മാനം: 100 രൂപ

 

നിർമൽ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്