Kerala Lottery Results: 80 ലക്ഷത്തിൻ്റെ ഭാഗ്യവാൻ നിങ്ങളാവാം; കാരുണ്യ KR 679 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Karunya Lottery: കാരുണ്യ KR- 679 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്.

Kerala Lottery Results: 80 ലക്ഷത്തിൻ്റെ ഭാഗ്യവാൻ നിങ്ങളാവാം; കാരുണ്യ KR 679 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള ലോട്ടറി (Image Credits - Creative Touch Imaging Ltd./NurPhoto via Getty Images)

Published: 

09 Nov 2024 08:58 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 679 ലോട്ടറി (Karunya KR 678 Lottery) നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. 40 രൂപയാണ് വില.

കാരുണ്യ ഭാഗ്യകുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 12 സീരിസുകളിലാണ് കാരുണ്യ കെആർ 679 ലോട്ടറി പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള 11 സീരീസ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ തത്സമയം ഫലം അറിയാം.

കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിച്ചതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് കെെമാറി പണം വാങ്ങാം. എന്നാൽ, ലഭിച്ച തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ എസ്ബിഐ പോലുള്ള അം​ഗീകൃത ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഹാജരാക്കി വേണം സമ്മാനത്തുക കെെപ്പറ്റാൻ. കരുണ്യയുടെ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പണം ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: പെൻഷനായാൽ മാസം 1.5 ലക്ഷം രൂപ ലഭിക്കണോ? ദിവസവും 400 രൂപ മാറ്റിവെക്കൂ

ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറിയിലൂടെ ഒരു ലക്ഷത്തിൽ അധികമാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. ഒരു മാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽകാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പ് ഡയറക്ടറിന് സമർപ്പിക്കേണ്ടി വരും.

 

കാരുണ്യ ഭാഗ്യക്കുറിയുടെ സമ്മാന ഘടന

  • ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
  • രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  • നാലാം സമ്മാനം: 5,000 രൂപ
  • അഞ്ചാം സമ്മാനം: 2,000 രൂപ
  • ആറാം സമ്മാനം: 1,000 രൂപ
  • ഏഴാം സമ്മാനം: 500 രൂ
  • എട്ടാം സമ്മാനം: 100 രൂപ
  • സമാശ്വാസ സമ്മാനം: 8,000 രൂപ

കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ വിൻ വിൻ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്