AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi Lottery Result: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

Kerala Lottery Result Today: സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
ലോട്ടറി (Image Credits: Gettyimages)
Neethu Vijayan
Neethu Vijayan | Published: 17 Sep 2024 | 11:37 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന് കീഴിലുള്ള സ്ത്രീ ശക്തി SS-433 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.

75 ലക്ഷം മുതൽ 100 രൂപ വരെയാണ് സ്ത്രീ ശക്തി ലോട്ടറി സമ്മാനങ്ങൾ. മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപയാണ് കിട്ടുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കണമെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ?

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

സ്ത്രീ ശക്തി ലോട്ടറി സമ്മാനതുക ഇങ്ങനെ

  • ഒന്നാം സമ്മാനം: 75 ലക്ഷം
  • രണ്ടാം സമ്മാനം: രൂപ. 10 ലക്ഷം
  • മൂന്നാം സമ്മാനം: രൂപ. 5,000
  • നാലാം സമ്മാനം: രൂപ. 2,000
  • അഞ്ചാം സമ്മാനം: രൂപ. 1,000
  • ആറാം സമ്മാനം: രൂപ. 500
  • ഏഴാം സമ്മാനം: രൂപ. 200
  • എട്ടാം സമ്മാനം: രൂപ. 100
  • പ്രോത്സാഹന സമ്മാനം: രൂപ. 8,000

 

 

Follow Us