AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onion Price Hike: ഓണത്തിന് സവാള കരയിപ്പിക്കും! വില 50ന് മുകളിൽ, ലാഭത്തിന് വാങ്ങാൻ വഴിയുണ്ടോ?

Kerala Onion Price Hike Details: ചേമ്പിനും ബീൻസിനും കാബേജിനുമെല്ലാം വില കൂടി. ഓണസദ്യ ഒരുക്കുന്നതോടെ പോക്കറ്റ് കാലിയാകുമെന്നതിൽ സംശയമൊന്നുമില്ല. ഇപ്പോഴിതാ, സവാള വിലയും സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സവാള വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Onion Price Hike: ഓണത്തിന് സവാള കരയിപ്പിക്കും! വില 50ന് മുകളിൽ, ലാഭത്തിന് വാങ്ങാൻ വഴിയുണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Aug 2026 | 01:15 PM

ഓണം പിറന്നതോടെ വിപണയിൽ പച്ചക്കറി വില കുതിക്കുകയാണ്. ചേമ്പിനും ബീൻസിനും കാബേജിനുമെല്ലാം വില കൂടി. ഓണസദ്യ ഒരുക്കുന്നതോടെ പോക്കറ്റ് കാലിയാകുമെന്നതിൽ സംശയമൊന്നുമില്ല. ഇപ്പോഴിതാ, സവാള വിലയും സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സവാള വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

സവാള വില കരയിക്കും

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സവാള വിലയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. മുമ്പ് ശരാശരി 35-45 രൂപ റേഞ്ചിൽ നിന്നിരുന്ന സവാളയുടെ നിലവിലെ സംസ്ഥാനത്തെ ശരാശരി മൊത്തവ്യാപാര വില കിലോയ്ക്ക് 54 – 55 രൂപയായി ഉയർന്നിട്ടുണ്ട്. പല റീട്ടെയിൽ മാർക്കറ്റുകളിലും ഗുണനിലവാരം അനുസരിച്ച് ഇത് 50 രൂപ മുതൽ 60 രൂപ വരെയും അതിനു മുകളിലുമാണ് വിൽക്കപ്പെടുന്നതെന്നാണ് വിവരം.

ഒരു മാസം മുമ്പ് മാർക്കറ്റുകളിൽ സവാളയ്ക്ക് കിലോയ്ക്ക് ഏകദേശം 28-30 രൂപയായിരുന്നു വില. അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ നിലവിൽ ഇരട്ടിയോളമാണ് വില വർദ്ധിച്ചിരിക്കുന്നത്.  കാലാവസ്ഥ വ്യതിയാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും, അവിടുത്തെ സംഭരണ വിലയിലുണ്ടായ മാറ്റങ്ങളുമാണ് വില വർദ്ധനവിന് പ്രധാന കാരണം.

ALSO READ: അഞ്ചുപേര്‍ക്ക് ഓണസദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരും? കീശകാലിയാക്കും വിലക്കയറ്റം

ലാഭത്തിൽ വാങ്ങാൻ എന്താണ് വഴി?

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സർക്കാർ സപ്ലൈകോ വഴിയും മറ്റും ഓണച്ചന്തകളും ഫെയറുകളും സംഘടിപ്പിച്ചിട്ടുണ്ട്. വിപണിയെക്കാളും കുറഞ്ഞ വിലയിൽ ഇവിടെനിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്. അതിനാൽ, സപ്ലൈകോ, ഹോർട്ടികോർപ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ ഔട്ട്‌ലെറ്റുകൾ വഴി സവാള വാങ്ങുക. ഇത്തരം കേന്ദ്രങ്ങളിൽ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ സബ്സിഡിയോടെ സാധനങ്ങൾ ലഭ്യമാകാറുണ്ട്.

അയൽക്കാരോ ബന്ധുക്കളോ സുഹൃത്തുക്കളോ ചേർന്ന് മൊത്തവ്യാപാര മാർക്കറ്റുകളിൽ നിന്ന് സവാള വലിയ അളവിൽ വാങ്ങുന്നതും നല്ലതാണ്. റീട്ടെയിൽ കടകളെ അപേക്ഷിച്ച് വില കുറവായിരിക്കും. അതുപോലെ, സൂപ്പർമാർക്കറ്റുകളിലെ ഓഫറുകളും ഡിസ്കൗണ്ടുകളും പരിശോധിക്കേണ്ടതുമാണ്.

കുതിച്ചുയർന്ന് പച്ചക്കറി വില

ഓണം അടുത്തിരിക്കെ സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. കനത്ത മഴയും തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും ഏജന്റുമാരുടെ ഇടപെടലുകളും വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇനിയും വില ഉയർന്നേക്കുമെന്ന ആശങ്ക മലയാളികൾക്കുണ്ട്.

ബീൻസ് 120 രൂപ, ചെറുനാരങ്ങ 140, കാബേജ് 100, ചേമ്പ് 100, പാവയ്ക്ക 80, തക്കാളി നാടന് 26, മൈസൂർ  തക്കാളിക്ക് 36 രൂപ,  ചേന  45, മുരിങ്ങ  35, വെളളരി  24, മത്തൻ 26, കറിവേപ്പില 50 രൂപ എന്നിങ്ങനെയാണ് വില. കർണാടകയിൽ നിന്നുള്ള പച്ചക്കറികൾക്കാണ് ഏറ്റവും കൂടുതൽ വില കൂടിയിരിക്കുന്നത്. അവിടെ ഏജന്റുമാർ നിശ്ചയിക്കുന്ന വിലയാണ് മറ്റു മാർക്കറ്റുകളും പിന്തുടരുന്നത്.

English Summary:

Onam Season has brought a sharp rise in vegetable prices across Kerala, with the costs of colocasia, beans and cabbage increasing significantly. Onion prices have also risen considerably in Kerala over the past few days, adding to the concerns of ordinary consumers and making Onam shopping more expensive.

Follow Us