Price Hike: അരി, കോഴിമുട്ട വില കുതിക്കുന്നു! വലഞ്ഞ് ജനങ്ങൾ

Egg and Rice Prices Skyrocket Across Retail Markets: കഴിഞ്ഞ ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റത്തിന് ഇതുവരെയും യാതൊരു ശമനവുമുണ്ടായിട്ടില്ല. ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായി കിലോഗ്രാമിന് അഞ്ചു മുതല്‍ 15 രൂപ വരെയാണ് വില വര്‍ധിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഉപയോക്താക്കളുടെ പ്രധാന ആവശ്യം.

Price Hike: അരി, കോഴിമുട്ട വില കുതിക്കുന്നു! വലഞ്ഞ് ജനങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

08 Nov 2026 | 09:45 PM

സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് അരി, മുട്ട വില കുതിക്കുന്നു. അരി വിലയ്ക്ക് പിന്നാലെ മുട്ടവിലയും കൂടിയതോടെ മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റി. മട്ട, ജയ, പൊന്നി, സുലേഖ മുതലായവയുടെ വിലയാണ് കൂടിയത്. കേന്ദ്ര സർക്കാരിന്റെ എഥനോൾ നിർമാണമാണ് കോഴിമുട്ടയുടെ വില കുതിപ്പിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കുതിച്ച് അരിവില

അരി വാങ്ങാന്‍ ഓരോ മാസവും കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നത് സാധാരണക്കാരുടെ സാമ്പത്തികപ്രയാസം ഇരട്ടിയാക്കുന്നു. കഴിഞ്ഞ ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റത്തിന് ഇതുവരെയും യാതൊരു ശമനവുമുണ്ടായിട്ടില്ല. ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായി കിലോഗ്രാമിന് അഞ്ചു മുതല്‍ 15 രൂപ വരെയാണ് വില വര്‍ധിച്ചത്. സംസ്ഥാനത്ത് നിലവിലെ കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി ചില്ലറവില കിലോഗ്രാമിന് 56.36 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 51.50 രൂപയായിരുന്നു.

ഇതിന് പുറമെ ആന്ധ്ര വെള്ള അരിക്ക് 49.62 രൂപയും ചമ്പ അരിക്ക് 56 രൂപയുമാണ് ശരാശരി ചില്ലറവില. ഏറെപ്പേരും ആശ്രയിക്കുന്ന പാലക്കാടന്‍ ജയ അരിയുടെ വിലയും കിലോഗ്രാമിന് 53.50 രൂപയിലെത്തി. പ്രമുഖ അരിയിനങ്ങളുടെയെല്ലാം വില 50 രൂപ കടന്നതോടെ കുറഞ്ഞ വിലയിലുള്ള മറ്റ് ഇനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍. വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഉപയോക്താക്കളുടെ പ്രധാന ആവശ്യം.

ഞെട്ടിച്ച് മുട്ട വിലയും

അരിവില വർധനയ്ക്ക് പിന്നാലെ കോഴിമുട്ടയുടെ വിലയും കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ സാധാരണ കോഴിമുട്ടയ്ക്ക് 8 മുതൽ 10 രൂപ വരെയാണ് നിലവിലെ വില. 5 രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്കാണ് ഒറ്റയടിക്ക് ഇത്രയും വലിയ വിലവർധനവുണ്ടായിരിക്കുന്നത്. എഥനോൾ ഉൽപ്പാദനം കോഴിമുട്ടയുടെ വില ഉയരാൻ കാരണമായെന്നാണ് ഒരു വിഭാഗം പറയുന്നതത്. വൻകിട കോർപ്പറേറ്റുകൾക്ക് എഥനോൾ നിർമാണത്തിനായി കേന്ദ്ര സർക്കാർ വൻതോതിൽ ചോളം മറിച്ചുവിൽക്കാൻ തുടങ്ങിയതാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് അടിസ്ഥാന കാരണം.

എഥനോൾ നിർമാണത്തിന് ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറയുകയും കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടും ചെയ്യുകയായിരുന്നു. നേരത്തെ 1,800 രൂപ മുതൽ 2,000 രൂപ വരെയായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,760 രൂപയാണ് വില. ക്രിസ്മസ് – പുതുവത്സര സീസൺ അടുത്തതോടെ കേക്ക് നിർമാണത്തിനായി വൻതോതിൽ മുട്ട മുൻകൂറായി സംഭരിക്കുന്നത് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി