8th Pay Commission: 8ാം ശമ്പള കമ്മീഷൻ വന്നാൽ ശമ്പളം 72,000 രൂപയാകുമോ? 2 മുതൽ 4 വരെ ഫിറ്റ്‌മെന്റ് ഫാക്ടറിൽ കണക്കുകൾ
8th Pay Commission Fitment Factor 2 2.5 3 3.5 and 4 Salary Calculations: 2025 നവംബര്‍ മൂന്നിനാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത്. 2026 നവംബര്‍ മൂന്നിന് കമ്മീഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ശമ്പള വര്‍ധന, അലവന്‍സുകള്‍, പെന്‍ഷന്‍ പരിഷ്‌കരണം തുടങ്ങി നിരവധി വിഷയങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. ജീവനക്കാരുടെ സംഘടനകളും ഇതിനോടകം തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ശമ്പള പരിഷ്‌കരണം എത്രത്തോളം ഉണ്ടാകുമെന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ഇത് എത്രയായി നിശ്ചയിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജീവനക്കാരുടെ പുതുക്കിയ അടിസ്ഥാന ശമ്പളം തീരുമാനിക്കപ്പെടുക.
2025 നവംബര്‍ മൂന്നിനാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത്. 2026 നവംബര്‍ മൂന്നിന് കമ്മീഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ശമ്പള വര്‍ധന, അലവന്‍സുകള്‍, പെന്‍ഷന്‍ പരിഷ്‌കരണം തുടങ്ങി നിരവധി വിഷയങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. ജീവനക്കാരുടെ സംഘടനകളും ഇതിനോടകം തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നാഷണല്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (എന്‍സി-ജെസിഎം) 3.833 ഫിറ്റ്‌മെന്റ് ഫാക്ടറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘ് (ബിപിഎംഎസ്) നാല് മടങ്ങ് ഫിറ്റ്മെന്റ് ഫാക്ടര്‍ വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഇവ സംഘടനകളുടെ ആവശ്യങ്ങള്‍ മാത്രമാണ്. അന്തിമ തീരുമാനം കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്.
എന്താണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍?
നിലവിലെ അടിസ്ഥാന ശമ്പളത്തെ ഒരു നിശ്ചിത സംഖ്യകൊണ്ട് ഗുണിച്ച് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്ന രീതിയാണിത്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഉയരുന്നതിനനുസരിച്ച് പുതുക്കിയ അടിസ്ഥാന ശമ്പളവും വര്‍ധിക്കും. ഉദാഹരണത്തിന്, നിലവില്‍ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് രണ്ട് ഫിറ്റ്മെന്റ് ഫാക്ടര്‍ അനുവദിച്ചാല്‍ പുതിയ അടിസ്ഥാന ശമ്പളം 36,000 രൂപയാകും. ഫാക്ടര്‍ മൂന്ന് ആയാല്‍ ഇത് 54,000 രൂപയായി ഉയരും.
Also Read: 8th Pay Commission: മിനിമം ശമ്പളം 69,000 രൂപ, 40 % HRA; 8-ാം ശമ്പള കമ്മീഷനിൽ ആവശ്യങ്ങൾ പലത്
നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്‌മെന്റ് ഫാക്ടര്‍ = പുതുക്കിയ അടിസ്ഥാന ശമ്പളം
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, അടിസ്ഥാന ശമ്പളമാണ് ഈ കണക്കിലൂടെ ലഭിക്കുന്നത്. ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടില്ല.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2 മുതല്‍ 4 വരെ ആയാല്‍ ശമ്പളം എത്ര?
നിലവിലെ 18,000 രൂപ അടിസ്ഥാന ശമ്പളം ഉദാഹരണമായി എടുത്താല്‍ വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകളില്‍ ലഭിക്കാവുന്ന പുതുക്കിയ അടിസ്ഥാന ശമ്പളം ഇങ്ങനെയാണ്.
| ഫിറ്റ്‌മെന്റ് ഫാക്ടര്‍ | പുതുക്കിയ അടിസ്ഥാന ശമ്പളം |
| 2 | 36,000 |
| 2.5 | 45,000 |
| 3 | 54,000 |
| 3.5 | 63,000 |
| 4 | 72,000 |
അതായത്, നാല് മടങ്ങ് ഫിറ്റ്മെന്റ് ഫാക്ടര്‍ അനുവദിച്ചാല്‍ 18,000 രൂപ അടിസ്ഥാന ശമ്പളം 72,000 രൂപയായി ഉയരും. 3.5 ഫാക്ടറാണെങ്കില്‍ 63,000 രൂപയും മൂന്ന് ഫാക്ടറാണെങ്കില്‍ 54,000 രൂപയുമാകും.
English Summary
The 8th Pay Commission may revise central government employees’ basic salaries based on the fitment factor. This article explains potential salary calculations at fitment factors of 2, 2.5, 3, 3.5 and 4, showing how an existing 18,000 basic pay could range from 36,000 to 72,000. These are illustrative estimates, not officially approved salary revisions.