Ration: മാർച്ച് മാസത്തെ റേഷൻ എന്ന് മുതൽ? ഈ കാർഡുകാർക്ക് 2 കിലോ അധിക അരി

Kerala Ration Distribution March 2026: വൈദ്യുതി ഉള്ള എല്ലാകാർഡുകാർക്കും ഒരുലിറ്റർ മണ്ണെണ്ണയും നൽകുന്നതാണ്. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുകൾക്ക് 4 ലിറ്റർ മണ്ണെണ്ണ സ്റ്റോക്കിനനുസരിച്ച് വിതരണം ചെയ്യും.

Ration: മാർച്ച് മാസത്തെ റേഷൻ എന്ന് മുതൽ? ഈ കാർഡുകാർക്ക് 2 കിലോ അധിക അരി

പ്രതീകാത്മക ചിത്രം

Published: 

02 Mar 2026 | 09:25 AM

തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച (മാർച്ച് 3) മുതൽ. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്‌ച റേഷൻ കട അവധിയായതിനാലാണ് നാളെ മുതൽ വിതരണം ആരംഭിക്കുന്നത്. ബ്ര‍ൗൺകാർഡ്‌ ഒഴികെ, വൈദ്യുതി ഉള്ള എല്ലാകാർഡുകാർക്കും ഒരുലിറ്റർ മണ്ണെണ്ണയും നൽകുന്നതാണ്. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുകൾക്ക് 4 ലിറ്റർ മണ്ണെണ്ണ സ്റ്റോക്കിനനുസരിച്ച് വിതരണം ചെയ്യും.

അതേസമയം, നീല കാർഡിന് അധികമായി രണ്ടുകിലോഗ്രാം അരി വീതം കിട്ടുന്നതാണ്. 10.90 രൂപ നിരക്കിലാണിത്‌. നാല് കിലോഗ്രാം വരെ ആട്ടയും നൽകും. പിങ്ക്‌ കാർഡിലെ ഓരോ അംഗത്തിനും നാല്‌ കിലോഗ്രാം അരിയും ഒരുകിലോഗ്രാം വീതം ഗോതമ്പും മാർച്ച് മാസത്തിൽ ലഭിക്കും.

 

മാർച്ച് മാസത്തെ റേഷൻ വിഹിതം

 

അന്ത്യോ​ദയ അന്ന യോജന (AAY) – AAY കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും.

മുൻ​ഗണന വിഭാ​ഗം (PPH) – PHH കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ​ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.)

ALSO READ: റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി, ഇനി മുതൽ ലഭിക്കുന്നത്….

പൊതുവിഭാ​ഗം സബ്സിഡി (NPS) – NPS കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് അധിക വിഹിതമായി 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം (NPNS) – NPNS കാർഡിന് 6 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം (NPI)- NPI കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി