Kerala Weather Update: സംസ്ഥാനത്ത് നാളെ മുതൽ മഴ? ഏതെല്ലാം ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update Today: മഴ മുന്നറിയിപ്പിന്റെ ഭാഗമായി നവംബർ 24, 25, 26 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നിർദ്ദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (നവംബർ 24- ചൊവ്വ) മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നവംബർ 24, 25, 26 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നിർദ്ദേശിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അതേസമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തന്നെയാണ്.
ALSO READ: കനത്ത മഴ വരുന്നു, യെല്ലോ അലർട്ട്; ശബരിമലയിലും മുന്നറിയിപ്പ്
മഴ സാധ്യത പ്രവചനം
- 24ന് ചൊവ്വാഴ്ച്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
- 25ന് ബുധനാഴ്ച്ച: പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
- 26ന് വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 24 മുതൽ നവംബർ 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശബരിമല കാലാവസ്ഥ
സംസ്ഥാനത്ത് വരും ദിവസങ്ങളിലുള്ള മഴ മുന്നറിയിപ്പിൽ പത്തനംതിട്ട ജില്ലയും ഉൾപ്പെട്ടിട്ടുള്ളതിനാൽ ശബരിമല തീർത്ഥാടകർ പ്രത്യകം ശ്രദ്ധിക്കണം. ഇടിമിന്നൽ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിലോ ടെറസ്സിലോ നിൽക്കുന്നത് ഒഴിവാക്കുക. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര പാതകളിലൂടെയുള്ള യാത്രയിലും നദീതീരങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നവംബർ 23 തിങ്കൾ
സന്നിധാനം; ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.
നിലയ്ക്കൽ; ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.
പമ്പ: ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.
നവംബർ 24 ചൊവ്വാഴ്ച്ച
സന്നിധാനം; ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലയ്ക്കൽ; ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പമ്പ: ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary:
Kerala Weather Update Today November 23, IMD forecasts isolated heavy rainfall and thunderstorms across Kerala from Nov 24 to 26, issuing a yellow alert in six districts including Thiruvananthapuram, Pathanamthitta, and Idukki.