AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Iran Attack: ഒരേസമയം രണ്ട് മിസൈലുകൾ തൊടുക്കും; ഇറാന്റെ പുതിയ സൈനിക നീക്കം

Iran's New Missile System Can Launch Two Missiles Simultaneously: ശനിയാഴ്ചയാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുതിയ വിക്ഷേപണ സംവിധാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതാദ്യമായാണ് ഒരേസമയം രണ്ട് ദ്രവ ഇന്ധന മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഇറാന്‍ അവകാശപ്പെട്ടു.

Iran Attack: ഒരേസമയം രണ്ട് മിസൈലുകൾ തൊടുക്കും; ഇറാന്റെ പുതിയ സൈനിക നീക്കം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 23 Nov 2026 | 06:07 AM

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ മിസൈല്‍ വിക്ഷേപണ സംവിധാനം അവതരിപ്പിച്ച് ഇറാന്‍. ഒരേസമയം രണ്ട് ദ്രവ ഇന്ധന മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇറാന്‍ പുറത്തുവിട്ടത്. രാജ്യത്തിന്റെ സൈനിക ശേഷി കൂടുതല്‍ ശക്തിപ്പെട്ടെന്ന സൂചന നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം.

ശനിയാഴ്ചയാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുതിയ വിക്ഷേപണ സംവിധാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതാദ്യമായാണ് ഒരേസമയം രണ്ട് ദ്രവ ഇന്ധന മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഇറാന്‍ അവകാശപ്പെട്ടു.

ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തില്‍ സന്ദര്‍ശനം

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി അഹ്‌മദ് വാഹിദിയും എയ്റോസ്പേസ് സേനാ തലവന്‍ മജീദ് മൗസവിയും പുതിയ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളും ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. മിസൈലുകളും വിക്ഷേപണ സംവിധാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നിരനിരയായി സ്ഥാപിച്ചിട്ടുള്ള നീളമേറിയ ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെയാണ് ഇരുവരും സഞ്ചരിച്ചത്. സൈനിക വാഹനത്തിന് മുകളിലിരുന്നായിരുന്നു ഇവരുടെ സന്ദര്‍ശനം.

ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച വാഹിദി, ശത്രുക്കള്‍ക്ക് നേരിടേണ്ടിവന്ന തിരിച്ചടികള്‍ തുടക്കം മാത്രമാണെന്നും വരുംദിവസങ്ങളില്‍ അവരുടെ പരാജയം കൂടുതല്‍ വ്യക്തമാകുമെന്നും പ്രതികരിച്ചു. കഴിഞ്ഞ രണ്ട് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാന്റെ സൈനിക ശേഷി കൂടുതല്‍ വളര്‍ന്നിട്ടുണ്ടെന്നും ശക്തമായ ആയുധങ്ങള്‍ ശത്രുക്കള്‍ക്ക് ഭീഷണിയാകുമെന്നും മജീദ് മൗസവിയും വ്യക്തമാക്കി.

Also Read: Iran Attack: അമേരിക്കൻ എഫ്-16ന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ പുതിയ നീക്കം

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളോടെയാണ് മേഖലയിലെ യുദ്ധം ആരംഭിച്ചത്. ഈ ആക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഇറാന്റെ പിന്തുണയുള്ള ലെബനന്‍, യെമന്‍, ഇറാഖ് എന്നിവിടങ്ങളിലെ സായുധസംഘങ്ങളും സംഘര്‍ഷത്തില്‍ ഇടപെട്ടു.

യുദ്ധത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തില്‍ അമേരിക്കയും ഇസ്രായേലും ഇറാന്റെ മിസൈല്‍ ശേഷി ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തെ ആണവ കേന്ദ്രങ്ങളും വീണ്ടും ആക്രമിക്കപ്പെട്ടു. എന്നാല്‍ ഈ ആക്രമണങ്ങള്‍ ഇറാന്റെ സൈനിക-ആണവ സംവിധാനങ്ങള്‍ക്ക് എത്രത്തോളം നാശമുണ്ടാക്കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ മാസം ആദ്യം ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും സൂക്ഷിച്ചിരിക്കുന്ന മറ്റൊരു ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രവും ഇറാന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരേസമയം രണ്ട് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

English Summary

Iran has unveiled a new missile launcher capable of firing two liquid-propellant missiles simultaneously. The announcement comes amid rising tensions in West Asia, as Iran showcases its military capabilities and underground missile facilities.

Follow Us