Ration Update: 27 രൂപയ്ക്ക് അരി, പണം പിൻവലിക്കലും; ഏറ്റവും പുതിയ റേഷൻ അപ്ഡേറ്റുകൾ
ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് രൂപം നൽകി വിജ്ഞാപനമിറക്കി. ഈ പദ്ധതി പ്രകാരം എല്ലാ റേഷൻ കാർഡുകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ വിതരണം ചെയ്യാൻ സാധിക്കും. ലാഭമെടുക്കാതെ, അതത് കാലത്തെ സംഭരണവിലയോടൊപ്പം ചെറിയ കൈകാര്യച്ചെലവ് മാത്രം ചേർത്താണ് വില നിശ്ചയിക്കുന്നത്. സിവിൽ സപ്ലൈസ് കമ്മീഷണർക്കാണ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊതുവിപണിയിലെ അരിവിലയുടെ കുതിച്ചുചാട്ടം നിയന്ത്രിക്കാൻ സർക്കാർ. ഡിസംബർ മാസം മുതൽ റേഷൻ കടകൾ വഴി കിലോഗ്രാമിന് 27 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. ഇതിനായി 25,000 മെട്രിക് ടൺ അരി വിപണിയിലെത്തിക്കാനം നടപടികൾ ആരംഭിച്ചു.
കാർഡ് വിഭാഗങ്ങൾക്കുള്ള വിഹിതം എങ്ങനെ?
പുതിയ പദ്ധതി പ്രകാരം റേഷൻ കാർഡുകളുടെ നിറം അനുസരിച്ചാണ് സ്പെഷ്യൽ അരി വിതരണം ചെയ്യുക: വെള്ള, നീല, ബ്രൗൺ കാർഡുകൾക്ക് 5 കിലോഗ്രാം വീതം പുഴുക്കലരിയോ പച്ചരിയോ ലഭിക്കും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് 3 കിലോഗ്രാം വീതം പ്രത്യേക പച്ചരി ലഭിക്കുന്നതാണ്. സിവിൽ സപ്ലൈസ് കമ്മീഷണർ സമർപ്പിച്ച വിശദമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
സ്ഥിരം വിലസ്ഥിരത പദ്ധതി
ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് രൂപം നൽകി വിജ്ഞാപനമിറക്കി. ഈ പദ്ധതി പ്രകാരം എല്ലാ റേഷൻ കാർഡുകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ വിതരണം ചെയ്യാൻ സാധിക്കും. ലാഭമെടുക്കാതെ, അതത് കാലത്തെ സംഭരണവിലയോടൊപ്പം ചെറിയ കൈകാര്യച്ചെലവ് മാത്രം ചേർത്താണ് വില നിശ്ചയിക്കുന്നത്. സിവിൽ സപ്ലൈസ് കമ്മീഷണർക്കാണ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല.
ALSO READ: റേഷൻ കടയിൽ നിന്ന് സൗജന്യമായി ധാന്യം വാങ്ങാം; ആർക്കൊക്കെ എത്ര കിലോ ലഭിക്കും?
ബാങ്ക് സേവനങ്ങൾ
കേരളത്തിലെ റേഷൻ കടകൾ വഴി ദേശസാത്കൃത ബാങ്കുകളുടെ 20 ശതമാനം സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്കുള്ള നീക്കങ്ങകേരളത്തിലെ റേഷൻ കടകൾ വഴി ദേശസാത്കൃത ബാങ്കുകളുടെ 20 ശതമാനം സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിൾക്കുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്. പുതിയ പദ്ധതി പ്രകാരം, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ചെക്ക് സംബന്ധമായ സേവനങ്ങൾ ലഭ്യമാകും. അക്കൗണ്ട് വിവരങ്ങൾ പുതുക്കാനുള്ള സൗകര്യമുണ്ടാകും
നവംബറിലെ റേഷൻ വിഹിതം
നവംബറിലെ റേഷൻ വിതരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി നാല് പാക്കറ്റ് ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
English Summary:
The Kerala government has decided to distribute special rice at Rs 27 per kg through ration shops in December 2026 to control rising rice prices and provide relief to consumers. Under the scheme, blue and white ration cardholders will receive 5 kg of either raw or boiled rice per card, while priority category cardholders will receive 3 kg of special raw rice.