ശബരിമല വെർച്വൽ ക്യൂ: കടുത്ത നിയന്ത്രണങ്ങൾ ഈ വർഷം ഇല്ല, ബുക്കിങ് വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടും
Sabarimala Virtual Queue: ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധിയിൽ 5,000 കൂടി വർദ്ധനവ് വരുത്താൻ ഹൈക്കോടതിയുടെ അനുമതി തേടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ദേവസ്വം മന്ത്രി കെ മുരളീധരൻ സ്ഥിരീകരിച്ചു. തിരക്ക് കുറയുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ ചില ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇതിന് എഡിജിപിയെ ചുമലതപ്പെടുത്തിയെന്നും കെ മുരളീധരൻ വ്യക്തമാക്കി.
തിരുവനന്തപുരം: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ കടുത്ത നിയന്ത്രണങ്ങളും ചട്ടങ്ങളും ഉടൻ കൊണ്ടുവരില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം എത്താതിരിക്കുന്നവർക്ക് ഈ സീസണിൽ പിന്നെ ബുക്കിങ് അനുവദിക്കില്ല എന്ന നിലയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുന്നു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് നിഷേധിച്ചു. ഈ സീസണിൽ വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നത് ആലോചനയിലില്ല. എന്തെങ്കിലും പരിഷ്കാരങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ.
ഇപ്പോൾ വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ബോർഡ് ആശങ്കപ്പെടുന്നു. സോഫ്റ്റ്‌വെയർ പരിഷ്കരണം മൂലം പ്രശ്നങ്ങൾ നേരിടുകയും ബുക്കിങ് അവതാളത്തിലാകുകയും ചെയ്താൽ അത് തീർഥാടനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വെർച്വൽ ക്യൂ പരിഷ്കരണം ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണ് ശേഷം മതി എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് നാളെ മുതൽ മഴ? ഏതെല്ലാം ജില്ലകളിൽ യെല്ലോ അലർട്ട്
ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധിയിൽ 5,000 കൂടി വർദ്ധനവ് വരുത്താൻ ഹൈക്കോടതിയുടെ അനുമതി തേടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ദേവസ്വം മന്ത്രി കെ മുരളീധരൻ സ്ഥിരീകരിച്ചു. ശബരിമലയിൽ തിരക്ക് കുറയുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ ചില ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇതിന് എഡിജിപിയെ ചുമലതപ്പെടുത്തിയെന്നും കെ മുരളീധരൻ വ്യക്തമാക്കി.
വെർച്വൽ ക്യൂ ബുക്കിങ്ങും ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം തുടരുകയാണ്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച മുതൽ സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച 60,000 പേരും ശനിയാഴ്ച 61,000 പേരും ദർശനം നടത്തി. വരുംദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
The Devaswom Board has clarified that no stringent new restrictions or regulations will be introduced for the virtual queue system at Sabarimala in the immediate future. There are no plans to modify the virtual queue software during the current season; any potential reforms will only be implemented after the season concludes. The government has announced that it will approach the High Court seeking permission to increase the daily virtual queue booking limit by 5,000 devotees.