AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Krishak Bandhu: കര്‍ഷകര്‍ക്ക് വര്‍ഷം 10,000 രൂപ; കൃഷക് ബന്ധു പദ്ധതിയില്‍ ചേര്‍ന്നോ?

Krishak Bandhu Scheme Explained: ധനസഹായം കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ 18നും 60 വയസിനും ഇടയില്‍ മരണപ്പെടുകയാണെങ്കില്‍ അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.

Krishak Bandhu: കര്‍ഷകര്‍ക്ക് വര്‍ഷം 10,000 രൂപ; കൃഷക് ബന്ധു പദ്ധതിയില്‍ ചേര്‍ന്നോ?
പ്രതീകാത്മക ചിത്രംImage Credit source: DrSKN08/Moment/Getty Images
Shiji M K
Shiji M K | Published: 16 Mar 2026 | 01:32 PM

കര്‍ഷകര്‍ക്കായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈയടുത്തായി പ്രഖ്യാപിച്ച പദ്ധതിയാണ് കൃഷക് ബന്ധു. എന്നാല്‍ ഇതൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്ല, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പദ്ധതിയാണിത്.

എന്താണ് കൃഷക് ബന്ധു?

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുകയും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് കൃഷക് ബന്ധു. വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങിക്കുന്നതിനായി കര്‍ഷകര്‍ക്ക് ആ പദ്ധതി വഴി ധനസഹായം ലഭിക്കും.

വര്‍ഷത്തില്‍ രണ്ട് തവണയാണ് പദ്ധതി വഴി ധനസഹായം ലഭിക്കുക. ഒരു ഏക്കറോ അതില്‍ കൂടുതലോ കൃഷിഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുക 5,000 രൂപ വീതമുള്ള രണ്ട് തവണകളായി വിതരണം ചെയ്യും.

ഒരു ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കും പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതാണ്. കുറഞ്ഞത് 4,000 രൂപയുടെ വാര്‍ഷിക സഹായമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ഭൂമി അടിസ്ഥാനമാക്കി നല്‍കുന്ന സഹായം സംസ്ഥാനത്തെ വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട്.

Also Read: Bonus: ഇതിലേതെങ്കിലും കൃഷി ചെയ്യുന്നുണ്ടോ? ബോണസ് സ‍‍ർക്കാ‍ർ തരും, നെൽക്കർഷകർക്ക് തിരിച്ചടി?

ഇന്‍ഷുറന്‍സും ലഭിക്കും

ധനസഹായം കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ 18നും 60 വയസിനും ഇടയില്‍ മരണപ്പെടുകയാണെങ്കില്‍ അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.

 

Follow Us