AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

LPG Gas Booking: ഗ്യാസ് ബുക്കിങ് ഇടവേള വീണ്ടും ഉയര്‍ത്തി; ഇനി മുതല്‍ 45 ദിവസം

New Time Limit for LPG Cylinder Booking: രാജ്യത്തെ ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ തടസങ്ങളില്ല. ബുക്കിങ് ടു ഡെലിവറി സൈക്കിള്‍ ഏകദേശം 2.5 ദിവസത്തിനുള്ളില്‍ സാധ്യമാകുന്നു. ആശുപത്രികൡും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തടസമില്ലാതെ പാചകവാതകം എത്തിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

LPG Gas Booking: ഗ്യാസ് ബുക്കിങ് ഇടവേള വീണ്ടും ഉയര്‍ത്തി; ഇനി മുതല്‍ 45 ദിവസം
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Updated On: 12 Mar 2026 | 05:43 PM

രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ഉയര്‍ത്തി. ഗ്രാമീണ മേഖലയിലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്. ഗ്യാസ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതുവരെ 25 ദിവസമായിരുന്ന ബുക്കിങ് കാലയളവ്, 45 ദിവസത്തിലേക്ക് ഉയര്‍ത്തിയതായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് 21 ദിവസമായിരുന്ന സമയപരിധി 25 ആക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്, അതിന് പിന്നാലെയാണിപ്പോള്‍ ഈ നീക്കം.

ബുക്കിങ് കാലയളവ് ഉയര്‍ത്തുന്നത് ഗ്യാസ് ക്ഷാമം കുറയ്ക്കുകയും കരിഞ്ചന്ത വില്‍പന നിയന്ത്രിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടര്‍ന്നാലും നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റാനായ ഗ്യാസ് ഉത്പാദന-വിതരണ ക്രമീകരണങ്ങള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലേക്കും വ്യവസായങ്ങളിലേക്കുമുള്ള ഊര്‍ജ വിതരണം പൂര്‍ണമായും സുരക്ഷിതമായി തുടരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഊര്‍ജ വിതരണം മുടക്കമില്ലാതെ തുടരുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ്, നോര്‍വേ, കാനഡ, അള്‍ജീരിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് എല്‍എന്‍ജി കാര്‍ഗോകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പുരി സഭയില്‍ പറഞ്ഞു. എല്‍പിജി ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് കവറേജ് 50 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി. ഉപഭോക്താവ് ഒടിപി സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ സിലിണ്ടര്‍ ഡെലിവറി ചെയ്തതായി അടയാളപ്പെടുത്തൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ തടസങ്ങളില്ല. ബുക്കിങ് ടു ഡെലിവറി സൈക്കിള്‍ ഏകദേശം 2.5 ദിവസത്തിനുള്ളില്‍ സാധ്യമാകുന്നു. ആശുപത്രികൡും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തടസമില്ലാതെ പാചകവാതകം എത്തിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ഷാമം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടി. പലയിടങ്ങളിലും ഭക്ഷണം ലഭിക്കാനില്ലെന്ന റിപ്പോര്‍ട്ടുകളും പറത്തുവരുന്നുണ്ട്. മെട്രോ നഗരങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പലയിടങ്ങളിലും വിറകടുപ്പ് ഉപയോഗിച്ച് ഭക്ഷണം ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ നഗരങ്ങളില്‍ ആവശ്യത്തിന് വിറക് ലഭിക്കാത്തതും സ്ഥിതിഗതികള്‍ മോശമാക്കുന്നുണ്ട്.

Also Read: LPG Crisis: ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ, എൽപിജി പ്രതിസന്ധിയിൽ നിർദേശവുമായി കേന്ദ്രം

അതേസമയം, എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഇല്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല, എല്‍പിജി വിതരണം കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

നിലവിലെ പ്രതിസന്ധിയില്‍ പരിഭ്രമിക്കേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ബുക്ക് ചെയ്ത് രണ്ട് ദിവസത്തിനകം സിലിണ്ടറുകള്‍ ലഭിക്കുമെന്ന ഉറപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. ആഭ്യന്തരം ഉത്പാദനം വര്‍ധിപ്പിച്ച് വാതക ക്ഷാമം നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.

Follow Us