AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lucky Bamboo: ഭാ​ഗ്യം മാത്രമല്ല, പണവും തരും; ലക്കി ബാംബൂ കൃഷി അടിപൊളി ബിസിനസ് ആണേ

Lucky Bamboo Business Idea: വിപണിയിൽ ഇൻഡോ‍ർ പ്ലാന്റുകൾക്ക് ഡിമാൻഡ് കൂടുന്നതിനാൽ തന്നെ ലക്കി ബാംബൂവിന്റെ ബിസിനസ് സാധ്യതയും വളരെ വലുതാണ്. ലക്കി ബാംബൂ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ.....

Lucky Bamboo: ഭാ​ഗ്യം മാത്രമല്ല, പണവും തരും; ലക്കി ബാംബൂ കൃഷി അടിപൊളി ബിസിനസ് ആണേ
Lucky BambooImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 02 Mar 2026 | 02:31 PM

ഏറെ ആരാധകരുള്ള ഒരു ഇൻഡോർ ചെടിയാണ് ലക്കി ബാംബൂ, പേര് സൂചിപ്പിക്കുന്നത് പോലെ ഈ ചെടി വളർത്തിയാൽ ഭാഗ്യം വരുമെന്നാണ് വിശ്വാസം. എന്നാൽ ഭാഗ്യം പോലെ തന്നെ ലക്കി ബാംബൂ പണവും കൊണ്ടുതരുമെന്ന് അറിയാമോ? വിപണിയിൽ ഇൻഡോ‍ർ പ്ലാന്റുകൾക്ക് ഡിമാൻഡ് കൂടുന്നതിനാൽ തന്നെ ലക്കി ബാംബൂവിന്റെ ബിസിനസ് സാധ്യതയും വളരെ വലുതാണ്. ലക്കി ബാംബൂ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ…..

ലക്കി ബാംബൂ – കൃഷി

 

പേരിൽ ബാംബൂ (മുള) എന്നുണ്ടെങ്കിലും ഇത് മുള വർഗ്ഗത്തിൽപ്പെട്ടതല്ല. ‘ഡ്രാസീന സാൻഡേറിയാന’ (Dracaena sanderiana) എന്ന ചെടിയാണിത്. മണ്ണില്ലാതെ വെറും വെള്ളത്തിൽ വളർത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നേരിട്ടുള്ള സൂര്യപ്രകാശം ലക്കി ബാംബൂവിന് ആവശ്യമില്ല. വീടിനുള്ളിലെ വെളിച്ചമോ അല്ലെങ്കിൽ ഷേഡ് നെറ്റിന് കീഴിലോ ഇത് വളർത്താവുന്നതാണ്.

ചെടിയുടെ തണ്ടുകൾ മുറിച്ചാണ് പുതിയവ ഉണ്ടാക്കുന്നത്. തണ്ടുകൾ മുറിച്ച ഭാഗത്ത് വാക്സ് പുരട്ടുന്നത് തണ്ട് ഉണങ്ങിപ്പോകാതിരിക്കാൻ സഹായിക്കും. അതുപോലെ ക്ലോറിൻ ഇല്ലാത്ത വെള്ളമാണ് നല്ലത്. ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റണ്ടതുണ്ട്.

 

ലക്കി ബാംബൂ – ബിസിനസ്

 

ലക്കി ബാംബൂ ചെടി എന്നതിലുപരി മറിച്ച് ഒരു ‘​ഗിഫ്റ്റ് ഐറ്റം’ ആയാണ് വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. വെറും തണ്ടുകളായി വിൽക്കുന്നതിനേക്കാൾ ഭംഗിയുള്ള ഗ്ലാസ് ജാറുകളിലോ സിറാമിക് പോട്ടുകളിലോ വെച്ച് ആകർഷകമായ രീതിയിൽ കെട്ടിവെച്ചാൽ നല്ല വില ലഭിക്കും.

ഇന്റീരിയർ ഷോപ്പുകൾ, നഴ്സറികൾ, ഗിഫ്റ്റ് ഷോപ്പുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽക്കാം. സാധാരണ നഴ്സറികളിൽ 50 രൂപ മുതൽ തുടങ്ങുന്ന ചെടികൾക്ക് ഡെക്കറേഷൻ അനുസരിച്ച് 500 മുതൽ 2000 രൂപ വരെ വില ലഭിക്കാറുണ്ട്.

Follow Us