AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Minimum Balance: അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ടെന്‍ഷന്‍ വേണ്ട; മിനിമം ബാലന്‍സ് നയം ഈ ബാങ്കുകള്‍ മാറ്റി

Savings Account Rules Change Major Banks: രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഈ നയം, സാധാരണക്കാര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. അക്കൗണ്ടിലുള്ള അവസാന നാണയവും ബാങ്ക് ഊറ്റിയെടുക്കുമെന്ന ആശങ്ക ഇനിയാര്‍ക്കും വേണ്ട. നിങ്ങള്‍ക്ക് അനുയോജ്യമായ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റ് ഓഫറുകളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതാണ്.

Minimum Balance: അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ടെന്‍ഷന്‍ വേണ്ട; മിനിമം ബാലന്‍സ് നയം ഈ ബാങ്കുകള്‍ മാറ്റി
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 02 Apr 2026 | 01:41 PM

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന ആളുകള്‍ക്ക് പൊതുവേ തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്, മിനിമം ബാലന്‍സ്. അക്കൗണ്ടില്‍ ബാങ്ക് നിര്‍ദേശിക്കുന്ന അത്രയും പണമില്ലെങ്കില്‍ പിഴ ഈടാക്കും. ഇതുകാരണം, പലര്‍ക്കും ഒരു രൂപ പോലും സമ്പാദ്യവും കാണില്ല. എന്നാല്‍ ഒട്ടും വിഷമിക്കേണ്ട, മിനിമം ബാലന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍.

എസ്ബിഐ ഉള്‍പ്പെടെയുള്ള ആറ് പ്രധാന ബാങ്കുകളാണ് മിനിമം ബാലന്‍സുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ബാങ്ക് യാതൊരുവിധ ചാര്‍ജും ഈടാക്കുന്നതല്ല. മിനിമം ബാലന്‍സിന് താഴെയോ സീറോ ബാലന്‍സിലോ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്.

ഇവരും നിയമം മാറ്റി

ബാങ്ക് ഓഫ് ബറോഡയും തങ്ങളുടെ മിനിമം ബാലന്‍സ് നയം പരിഷ്‌കരിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് സേവിങ്‌സ് അക്കൗണ്ടുകള്‍ക്കാണ് ബാങ്കിന്റെ പുതിയ നയം ബാധകം. എന്നാല്‍ പ്രീമിയം സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയേ തീരൂ.

മിനിമം ബാലന്‍സ് നയം മാറ്റിയ മറ്റൊരു ബാങ്ക് ഇന്ത്യന്‍ ബാങ്ക് ആണ്. ഇവിടെയും നിങ്ങള്‍ പിഴ ഒടുക്കേണ്ടിവരില്ല. കാനറ ബാങ്കിലും മിനിമം ബാലന്‍സ് ഇല്ലാത്തത് ഇനിയൊരു പ്രശ്‌നമാകില്ല. എല്ലാത്തരം സേവിങ്‌സ് അക്കൗണ്ടുകളിലും ശരാശരി ബാലന്‍സ് ചാര്‍ജുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് പഞ്ചാബ് നാഷണല്‍ ബാങ്കും ഉത്തരവിറക്കി.

Also Read: PPF: പിപിഎഫില്‍ പ്രതിമാസം 3,000 ഇട്ടാല്‍ എത്ര രൂപ സമ്പാദിക്കാനാകും?

രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഈ നയം, സാധാരണക്കാര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. അക്കൗണ്ടിലുള്ള അവസാന നാണയവും ബാങ്ക് ഊറ്റിയെടുക്കുമെന്ന ആശങ്ക ഇനിയാര്‍ക്കും വേണ്ട. നിങ്ങള്‍ക്ക് അനുയോജ്യമായ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റ് ഓഫറുകളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതാണ്.

 

 

Follow Us