New Credit Card Rules: പുതിയ ക്രെഡിറ്റ് കാര്‍ഡ് നിയമം അറിഞ്ഞോ? ഏപ്രില്‍ 1 മുതല്‍ എല്ലാം മാറും

New Credit Card Rules From April 1: ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുകയല്ലാതെ കുറയാന്‍ പോകുന്നില്ലെന്ന കാര്യം ഏകദേശം ഉറപ്പായി. അതിനാല്‍ തന്നെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്.

New Credit Card Rules: പുതിയ ക്രെഡിറ്റ് കാര്‍ഡ് നിയമം അറിഞ്ഞോ? ഏപ്രില്‍ 1 മുതല്‍ എല്ലാം മാറും

ക്രെഡിറ്റ് കാര്‍ഡ്‌

Published: 

12 Mar 2026 | 03:07 PM

ക്രെഡിറ്റ് കാര്‍ഡുകളില്ലാതെ പലപ്പോഴും ആളുകള്‍ക്ക് ജീവിക്കാന്‍ പോലുമാകില്ല. ഷോപ്പിങ്, യാത്ര തുടങ്ങി എല്ലാത്തിനും ക്രെഡിറ്റ് കാര്‍ഡുകള്‍ തന്നെ ശരണം. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന അതേ ലാഘവത്തില്‍ തന്നെയാണ് ക്രെഡിറ്റ് കാര്‍ഡിന്റെയും ഉപയോഗം. എന്നാല്‍ മാസാവസാനം വലിയൊരു തുക ബില്‍ വരുമ്പോഴാകും അതിശയിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുകയല്ലാതെ കുറയാന്‍ പോകുന്നില്ലെന്ന കാര്യം ഏകദേശം ഉറപ്പായി. അതിനാല്‍ തന്നെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. 2026 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ബാധകമാകും.

മാറ്റങ്ങള്‍ എന്തെല്ലാം?

പാന്‍ നിര്‍ബന്ധം– പുതിയ നിയമങ്ങള്‍ പ്രകാരം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അളവില്ലാതെ ഒരു അപേക്ഷയും പ്രോസസ് ചെയ്യില്ല. ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ നികുതി സംവിധാനവുമായി ബന്ധിപ്പിച്ച് ദുരുപയോഗവും വ്യാജ അക്കൗണ്ടുകളും കുറയ്ക്കും.

ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍– ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം അതിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഇടപാടുകള്‍ നടത്തിയാല്‍ ഇഷ്യൂവര്‍ ആദായനികുതി വകുപ്പിനെ അറിയിക്കും. ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നല്‍കുന്നതും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ആദായ നികുതി– ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ആദായ നികുതി അടയ്ക്കാന്‍ സാഘിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പലിശ നിരക്കുകളും പ്രോസസിങ് ഫീസും ശ്രദ്ധിക്കേണ്ടതാണ്.

Also Read: Income Tax Rule: നികുതിദായകരേ…നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; ഇവ അറിഞ്ഞുവെച്ചോളൂ

ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍– കമ്പനികള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളില്‍, തൊഴിലുടമകള്‍ അനുവദിക്കുന്ന ചെലവുകള്‍ ജീവനക്കാരന് നികുതി ആനുകൂല്യങ്ങളായി ലഭിച്ചേക്കാം. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗികമായ രേഖകളും സര്‍ട്ടിഫിക്കേഷനും ആവശ്യമാണ്.

പാന്‍ വിലാസം– മൂന്ന് മാസത്തിനുള്ളിലെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ സാധുവായ തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതുവഴി അധിക രേഖകളുടെ ആവശ്യകത കുറയ്ക്കാം.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ