AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Salary Structure: സാലറി സ്ലിപ്പ് മാറും, ഏപ്രിൽ മുതൽ ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?

New Labour Codes in India: നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ വേതന കോഡ്, വ്യാവസായിക ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷാ കോഡ് എന്നിങ്ങനെ നാലായി ചുരുക്കുകയാണ്. ഈ മാസം മുതൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പിഎഫ്, ​ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങളിലും വരുന്ന പ്രധാനമാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം....

Salary Structure: സാലറി സ്ലിപ്പ് മാറും, ഏപ്രിൽ മുതൽ ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 29 Mar 2026 | 08:14 PM

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ തൊഴിൽ നിയമങ്ങളിലും ആദായ നികുതി നിയമങ്ങളിലും പരിഷ്കരണം പ്രാബല്യത്തിൽ വരികയാണ്. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ വേതന കോഡ്, വ്യാവസായിക ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷാ കോഡ് എന്നിങ്ങനെ നാലായി ചുരുക്കുകയാണ്. ഈ മാറ്റങ്ങൾ ഓരോ ജീവനക്കാരുടെയും ശമ്പളത്തിൽ പ്രതിഫലിക്കും. അടുത്ത മാസം മുതൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പിഎഫ്, ​ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങളിലും വരുന്ന പ്രധാനമാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം….

പുതിയ നിയമപ്രകാരം ജീവനക്കാരന്റെ അടിസ്ഥാനശമ്പളം ആകെ ശമ്പളത്തിന്റെ (CTC) കുറഞ്ഞത് 50 ശതമാനമെങ്കിലും ആയിരിക്കണം. നിലവിൽ വിവിധ കമ്പനികൾ അടിസ്ഥാനശമ്പളം കുറച്ച് അലവൻസുകൾ വർദ്ധിപ്പിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അത് നടക്കില്ല. അതുപോലെ പിഎഫ് വിഹിതവും കൂടുന്നതാണ്. അടിസ്ഥാനശമ്പളം വർദ്ധിക്കുന്നതിനനുസരിച്ച് പിഎഫ് കൂടുമെങ്കിലും ഓരോ മാസവും കൈയിൽ കിട്ടുന്ന മൊത്ത ശമ്പളത്തിൽ നേരിയ കുറവുണ്ടായേക്കാം.

ALSO READ: സർക്കാർ ജീവനക്കാരുടെ ശമ്പളം പ്രൈവറ്റ് മേഖലയ്ക്ക് ഒപ്പമെത്തുമോ, ആനുകൂല്യങ്ങളിലും മാറ്റം?

അടിസ്ഥാനശമ്പളം കൂടുന്നതിനാൽ ​ഗ്രാറ്റുവിറ്റി തുകയിലും വർദ്ധനവുണ്ടാകും. കൂടാതെ, നിശ്ചിത കാലയളവ് ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്കും ​ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകുന്നതാണ്. എച്ച്ആർ, എൽടിഎ തുടങ്ങിയ ആനുകൂല്യങ്ങൾ കുറയ്ക്കുകയോ മറ്റ് വിഭാ​ഗങ്ങളിലേക്ക് ലയിപ്പിക്കുകയോ ചെയ്തേക്കാമെന്നും റിപ്പോർട്ട് ഉണ്ട്.

‌പുതിയ നിയമങ്ങൾ ലീവ്, ഓവർ‌ടൈം നയങ്ങളിലും വ്യക്തത കൊണ്ടുവരുന്നുണ്ട്. ഒരു വർഷത്തിൽ കുറഞ്ഞത് 180 ദിവസമെങ്കിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിക്ക് അർഹതയുണ്ടായിരിക്കും. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഉപയോഗിക്കാത്ത ഏതൊരു അവധിയും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് പണമാക്കി മാറ്റണം. കൂടാതെ, ഓവർടൈം സാധാരണ വേതന നിരക്കിന്റെ ഇരട്ടി നൽകേണ്ടി വന്നേക്കും.

Follow Us