AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ചെലവ് കുറവ്, സിംപിളായി പയർ കൃഷി ചെയ്യാം; നല്ലൊരു വരുമാനവുമാകും!

Valli Payar Krishi: അധിക ചെലവില്ലാതെ തന്നെ മികച്ച വരുമാനം നേടാൻ സഹായിക്കുന്ന നിരവധി ഓപ്ഷനുകളുണ്ടെന്ന് അറിയാമോ? ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കൃഷി തന്നെയാണ്.

ചെലവ് കുറവ്, സിംപിളായി പയർ കൃഷി ചെയ്യാം; നല്ലൊരു വരുമാനവുമാകും!
പ്രതീകാത്മക ചിത്രംImage Credit source: Asparagus Bean Farming Business, How to Grow Valli Payar at Home Successfully
Nithya Vinu
Nithya Vinu | Published: 03 Mar 2026 | 01:10 PM

വിലക്കയറ്റം രൂക്ഷമാകുന്നതോടെ കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അധിക വരുമാനം എന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. എന്നാൽ മുതൽമുടക്കിനെ കുറിച്ച് ആലോചിക്കുമ്പോൾ ആ മോഹം മനസിൽ താഴിട്ട് പൂട്ടും…..ഈ അവസ്ഥ നേരിടുന്നവർ ധാരാളമാണ്. പക്ഷേ, അധിക ചെലവില്ലാതെ തന്നെ മികച്ച വരുമാനം നേടാൻ സഹായിക്കുന്ന നിരവധി ഓപ്ഷനുകളുണ്ടെന്ന് അറിയാമോ? ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കൃഷി തന്നെയാണ്.

 

വള്ളി പയർ കൃഷി

 

കേരളത്തിലെ കാലാവസ്ഥയിൽ അടുക്കളത്തോട്ടത്തിൽ ഏറ്റവും എളുപ്പത്തിലും കുറഞ്ഞ സ്ഥലത്തും വളർത്താൻ പറ്റിയ പച്ചക്കറിയാണ് പയർ. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ വേനൽക്കാലത്തും മികച്ച രീതിയിൽ പയർ കൃഷി ചെയ്യാം. മികച്ച വിളവ് ലഭിക്കാൻ ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ശാരിക, ലോല, വൈജയന്തി, ഭാഗ്യലക്ഷ്മി എന്നിവ കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമായ മികച്ചയിനം വള്ളിപ്പയർ വിത്തുകളാണ്. ഇനി പന്തൽ സൗകര്യം കുറവാണെങ്കിൽ ഭാഗ്യലക്ഷ്മി, എൽ.എൽ.-1 തുടങ്ങിയ കുറ്റിപ്പയർ ഇനങ്ങളും തിരഞ്ഞെടുക്കാം.

 

നടീലും വിളവെടുപ്പും

 

മണ്ണ് നന്നായി കിളച്ചുണക്കി സെന്റിന് രണ്ട് കിലോ എന്ന കണക്കിൽ കുമ്മായം ചേർക്കുക. രണ്ടാഴ്ചയ്ക്ക് ശേഷം തടമെടുത്ത് അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കാം. ശേഷം വിത്ത് നടാവുന്നതാണ്. നടുന്നതിന് മുൻപ് വിത്തുകൾ കുറഞ്ഞത് 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.

ഗ്രോ ബാഗിലാണ് നിങ്ങൾ നടുന്നതെങ്കിൽ മേൽമണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ തുല്യ അനുപാതത്തിൽ കലർത്തിയ മിശ്രിതം ഗ്രോ ബാഗിൽ നിറയ്ക്കാം. ഒരു ബാഗിൽ രണ്ട് വിത്തുകൾ വീതം നടുന്നതാണ് ഉചിതം.

ALSO READ: ഭാ​ഗ്യം മാത്രമല്ല, പണവും തരും; ലക്കി ബാംബൂ കൃഷി അടിപൊളി ബിസിനസ് ആണേ

വള്ളികൾ വീശാൻ തുടങ്ങുമ്പോൾ തന്നെ പന്തലോ താങ്ങുകളോ നൽകണം. മണ്ണിലെ ഈർപ്പം അനുസരിച്ച് നനയ്ക്കാനും ശ്രദ്ധിക്കുക. വേനൽക്കാലത്ത് ദിവസവും നനയ്ക്കേണ്ടി വരും. വള്ളി വീശി തുടങ്ങുമ്പോഴും പൂവിടുമ്പോഴും ജൈവവളങ്ങൾ നൽകുന്നത് വിളവ് വർദ്ധിപ്പിക്കും.

വിത്ത് നട്ട് 45-50 ദിവസത്തിനുള്ളിൽ പയർ വിളവെടുപ്പിന് പാകമാകും. പയർ അധികം മൂക്കുന്നതിന് മുൻപ് തന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ പൂക്കൾ ഉണ്ടാകാനും പുതിയ പയറുകൾ ഉണ്ടാകാനും സഹായിക്കും.

 

വള്ളിപയർ കൃഷി – ബിസിനസ്

 

കേരളത്തിലെ വിപണിയിൽ എന്നും മികച്ച ഡിമാൻഡുള്ള പച്ചക്കറിയാണ് പയർ. അതിനാൽ തന്നെ കൃത്യമായ പ്ലാനിംഗോടെ ചെയ്താൽ പയർ കൃഷി ഒരു മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റാം. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പയറിനേക്കാൾ വിഷരഹിതമായ നാടൻ പയറിന്  കൂടുതൽ വില നൽകാനും ആളുകളുണ്ട്. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയുമായി മുൻകൂട്ടി കരാറിലേർപ്പെടുന്നത് വിപണനം എളുപ്പമാക്കും.

കുറഞ്ഞത് 50 സെന്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യുന്നത് ലാഭകരമായിരിക്കും. വലിയ തോതിൽ കൃഷി ചെയ്യുമ്പോൾ വെള്ളവും വളവും കൃത്യമായി ചെടിയുടെ ചുവട്ടിലെത്താൻ തുള്ളിനന രീതിയാണ് നല്ലത്. പച്ചക്കറിയായി മാത്രം വിൽക്കാതെ പയർ ഉണക്കി പരിപ്പാക്കി മാറ്റുകയോ, ഗുണമേന്മയുള്ള വിത്തുകൾ പാക്കറ്റിലാക്കി വിൽക്കുകയോ ചെയ്യുന്നത് വഴി അധിക വരുമാനം നേടാം.

Follow Us