AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026 Banana Leaf Price: ഇലയിട്ടൊരു ഊണ്…വാഴയില അല്‍പം വെള്ളംകുടിപ്പിക്കും; വില 10 രൂപയിലേക്ക്

Banana Leaf Price to Cross Rs 10, Big Increase Ahead of Thiruvonam: കമ്പം മേഖലയില്‍ നിന്ന് വിദേശത്തേക്ക് വലിയ അളവില്‍ വാഴയില കയറ്റി അയക്കുന്നതാണ് കേരളത്തിലേക്കുള്ള വരവ് കുറച്ചത്. ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനവും വാഴയിലെ നശിച്ച് പോകുന്നതിന് കാരണമായി. വാഴകൃഷി നശിച്ച് പഴത്തിന്റെ ഉള്‍പ്പെടെ വില വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

Onam 2026 Banana Leaf Price: ഇലയിട്ടൊരു ഊണ്…വാഴയില അല്‍പം വെള്ളംകുടിപ്പിക്കും; വില 10 രൂപയിലേക്ക്
സദ്യ Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 18 Aug 2026 | 11:28 AM

ഓണത്തിന് സദ്യ ഒരുക്കാനുള്ള തയാറെടുപ്പുകളെല്ലാം ആരംഭിച്ചുകഴിഞ്ഞു അല്ലേ? എന്നാല്‍ സദ്യ കഴിക്കാനുള്ള ഇലയെ കുറിച്ച് ചിന്തിച്ചോ? സദ്യവട്ടങ്ങളെല്ലാം ഒരുക്കാനുള്ള തിരക്കില്‍ മലയാളികള്‍ ഇലയുടെ കാര്യം വിട്ടുപോയി, പച്ചക്കറിക്കും പൂക്കള്‍ക്കും വില വര്‍ധിക്കുന്നതിനോടൊപ്പം വാഴയിലയ്ക്കും വില കൂടുകയാണ്. ഓണക്കോടിയും പച്ചക്കറികളും പൂക്കളും വാങ്ങിക്കുന്നത് പോലെ ഇല വാങ്ങിക്കാനും മലയാളി നല്ലൊരു സംഖ്യ മാറ്റിവെക്കേണ്ടതായി വരും.

വാഴയില വില ഉയരുന്നു

ഓണം വന്നെത്തും മുമ്പ് തന്നെ സദ്യ കഴിക്കാനുള്ള ഇല അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിത്തുടങ്ങി. അത്തം നാള്‍ മുതല്‍ വാഴയില വില ഉയരുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വാഴയില എത്തുന്നത്. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂര്‍, കമ്പം എന്നിവിടങ്ങളില്‍ നിന്നായിരുന്നു നേരത്തെ വാഴയില എത്തിരുന്നതെങ്കില്‍ നിലവില്‍ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും വാഴയില മാര്‍ക്കറ്റുകള്‍ വ്യാപിച്ചു.

കമ്പം മേഖലയില്‍ നിന്ന് വിദേശത്തേക്ക് വലിയ അളവില്‍ വാഴയില കയറ്റി അയക്കുന്നതാണ് കേരളത്തിലേക്കുള്ള വരവ് കുറച്ചത്. ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനവും വാഴയിലെ നശിച്ച് പോകുന്നതിന് കാരണമായി. വാഴകൃഷി നശിച്ച് പഴത്തിന്റെ ഉള്‍പ്പെടെ വില വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

പത്തിലകള്‍ വാങ്ങുമ്പോള്‍ അതില്‍ ആറെണ്ണം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലേക്ക് എത്തുന്ന വാഴയിലകളില്‍ ഭൂരിഭാഗവും കീറിയ നിലയിലായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇലയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതുമാത്രമല്ല, കനത്ത മഴയില്‍ വാഴക്കൃഷി നശിച്ചതും വില്ലനായി.

കേരളത്തിലെ കൃഷിയിടങ്ങളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് വാഴയിവയെത്തുന്നത്. പെരുമ്പാവൂര്‍, പിറവം, തിരുവാണിയൂര്‍ എന്നിവിടങ്ങളാണ് കേരളത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഈ വാഴയിലകള്‍ക്ക് അത്ര വിലയില്ല. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന നല്ല നിറവും വീതിയുമുള്ള തേന്‍ വാഴയിലകളാണ് വിലയില്‍ മുന്നില്‍. ഞാലിപ്പൂവന്‍ വാഴയിലകളാണ് സദ്യയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നത്. കണ്ണന്‍, പാളയംകോടന്‍ ഇലകള്‍ക്കും വലിയ ഡിമാന്‍ഡുണ്ടെന്ന് വ്യാപാരികള്‍.

Also Read: Banana Price: ഏത്തക്കായ നൂറ് കടക്കുമോ? വില കുതിക്കുന്നു; ഓണസദ്യയിൽ ചിപ്സ് കാണില്ല!

കേരളത്തിലേക്ക് വാഴയില കയറ്റിയയക്കാന്‍ വേണ്ടി മാത്രം കൃഷി ചെയ്യുന്ന ധാരാളം കര്‍ഷകരുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷങ്ങള്‍ ആരംഭിച്ചതിനാല്‍ വാഴയിലയ്ക്ക് ആവശ്യക്കാരേറെയാണ്. ലക്ഷക്കണക്കിന് വാഴയിലാണ് ഓരോ മണിക്കൂറിലും കേരളത്തിലേക്ക് എത്തുന്നത്. ഓണത്തിന്റെ അവസാന നാളുകളില്‍ ഡിമാന്‍ഡ് ഇനിയും വര്‍ധിക്കും.

വാഴയിലയ്ക്ക് എത്ര രൂപ നല്‍കണം

ആറ് രൂപയായിരുന്നു അത്തം ദിനത്തില്‍ ഒരു വാഴയിലയുടെ വില. എന്നാല്‍ ഓരോ ദിവസവും അത് കൂടുകയാണ്, വൈകാതെ ഒരിലയ്ക്ക് പത്ത് രൂപ കടക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. ഡിമാന്‍ഡ് ഉയരുകയും ആവശ്യത്തിന് ഇല ലഭിക്കാതിരിക്കുന്നതും വില വീണ്ടും ഉയരാന്‍ കാരണമാകും. കേരളത്തിന്റെ ആഘോഷത്തിന് തമിഴ്‌നാട്ടുകാരും കര്‍ണാടകക്കാരും കനിയേണ്ട അവസ്ഥയാണ് നിലവില്‍ മലയാളികള്‍ക്ക്.

English Summary

Banana leaf prices are witnessing a sharp increase ahead of Onam 2026. Consumers may have to pay more than Rs 10 for a single leaf. The price hike could add to the cost of traditional Thiruvonam Sadya preparations.

Follow Us