AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Flower Price Hike: പൂക്കള്‍ക്കൊക്കെ എന്താ വില…ഡിമാന്‍ഡ് കൂടുതല്‍ വെള്ള ജമന്തിക്കും വാടാമല്ലിക്കും

Onam 2026: Flower Prices Surge, Jasmine Touches 2,000 Per Kg: കേരളത്തില്‍ എല്ലായിടത്തും പൂക്കളത്തിലിടാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ പൂക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ സംഭവിച്ച വ്യതിയാനം തന്നെയാണ് ഇത്തവണയും വില വര്‍ധനവിന് പ്രധാന കാരണമായി പറയുന്നത്. തിരുവോണത്തിന് മുമ്പായി പുത്തന്‍ റെക്കോഡുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നുണ്ട്.

Onam Flower Price Hike: പൂക്കള്‍ക്കൊക്കെ എന്താ വില…ഡിമാന്‍ഡ് കൂടുതല്‍ വെള്ള ജമന്തിക്കും വാടാമല്ലിക്കും
പൂവിപണി Image Credit source: PTI
Shiji M K
Shiji M K | Published: 17 Aug 2026 | 01:46 PM

ഓണക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ അളവില്‍ വര്‍ധനവുണ്ടായി. ഓണം തന്നെയാണ് പൂ വ്യാപാരികളുടെ പ്രധാന സീസണ്‍. ലക്ഷക്കണക്കിന് പൂക്കളാണ് ഇക്കാലയളവില്‍ മലയാളികള്‍ ഉപയോഗിക്കുന്നത്. സാധാരണയായി പൂജയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന പൂക്കള്‍ക്ക് ഓണക്കാലത്ത് അല്‍പം വില കൂടുന്നതും പതിവാണ്. ഈ വര്‍ഷവും ആ പതിവില്‍ മാറ്റമില്ല, പൂക്കളുടെ വില ഓരോ ദിനവും മുകളിലേക്ക് കുതിക്കുകയാണ്.

കേരളത്തില്‍ എല്ലായിടത്തും പൂക്കളത്തിലിടാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ പൂക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ സംഭവിച്ച വ്യതിയാനം തന്നെയാണ് ഇത്തവണയും വില വര്‍ധനവിന് പ്രധാന കാരണമായി പറയുന്നത്. തിരുവോണത്തിന് മുമ്പായി പുത്തന്‍ റെക്കോഡുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നുണ്ട്.

ശരവേഗത്തില്‍ കുതിച്ച് പൂവില

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഓണത്തിന് കേരളത്തിലേക്ക് പൂക്കളെത്തുന്നത്. കോയമ്പത്തൂര്‍, ഹൊസൂര്‍, തോവാള, ബെംഗളൂരു, മൈസൂരു തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നെത്തുന്ന പൂക്കള്‍ തന്നെയാണ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉപയോഗിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

പൂക്കളുടെ വിലയ്‌ക്കൊപ്പം പൂക്കളത്തിലെ ട്രെന്‍ഡുകളിലും മാറ്റമുണ്ട്. തൃശൂര്‍ വിപണിയില്‍ മണമില്ലാത്ത ബെംഗളൂരു മുല്ലയ്ക്കും വിവിധ നിറങ്ങളിലുള്ള അസ്ട്ര പൂക്കള്‍ക്കും ആവശ്യക്കാരേറുകയാണ്. പ്രത്യേകിച്ച് പര്‍പ്പിള്‍ നിറത്തിലുള്ള അസ്ട്രകള്‍ വാടാമല്ലിക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. വാടാമല്ലിയേക്കാള്‍ ഏകദേശം 100 രൂപ കുറവായതിനാല്‍ വിലക്കുറവുള്ള ബദലായും ഇത് പരിഗണിക്കപ്പെടുന്നു.

പൂക്കളുടെ വില ഇപ്രകാരം

  • മുല്ല കിലോയ്ക്ക് 2,000
  • പിച്ചി കിലോയ്ക്ക് 1,600
  • വെള്ള ജമന്തി കിലോയ്ക്ക് 500
  • അരളി കിലോയ്ക്ക് 450
  • റോസ് കിലോയ്ക്ക് 400
  • വെള്ള അരളി കിലോയ്ക്ക് 400
  • വാടാമല്ലി കിലോയ്ക്ക് 300
  • കോഴിപ്പൂവ് കിലോയ്ക്ക് 200
  • മഞ്ഞ ജമന്തി കിലോയ്ക്ക് 180
  • മഞ്ഞ/ഓറഞ്ച് ചെണ്ടുമല്ലി കിലോയ്ക്ക് 100

Also Read: Coconut Oil Price Hike: ഈ ഓണക്കാലത്തും രക്ഷയില്ലാ…പൊള്ളിച്ച് വെളിച്ചെണ്ണ; വില പുത്തന്‍ റെക്കോഡിലേക്ക്

വിലയില്‍ പിന്നോട്ടില്ലാതെ നേന്ത്രക്കായ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേന്ത്രക്കായയുടെ വിലയില്‍ സംഭവിച്ചത് അസാധാരണമായ കുതിപ്പാണ്. ഓണത്തിന് മുമ്പായി നേന്ത്രക്കായയുടെ വില കിലോയ്ക്ക് നൂറ് കടക്കുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. 35 രൂപയ്ക്കായിരുന്നു അത്തത്തിന് മുമ്പ് ചിപ്‌സ് നിര്‍മാതാക്കള്‍ കര്‍ഷകരില്‍ നിന്ന് നേന്ത്രക്കായ വാങ്ങിയിരുന്നത്. എന്നാല്‍ നിലവില്‍ 65 മുതല്‍ 75 രൂപ വരെ വില നല്‍കേണ്ടി വരുന്നു.

മഴയും വേനല്‍ച്ചൂടും കാറ്റും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള നേന്ത്രക്കായയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് പ്രധാന കാരണം. കാലാവസ്ഥ വ്യതിയാനം കൃഷിയെ സാരമായി ബാധിച്ചത് കേരളത്തിലെ ഉത്പാദനം കുറച്ചു. ശക്തമായ കാറ്റിലും മഴയിലും മൂപ്പെത്തുന്നതിന് മുമ്പേ വാഴകള്‍ ഒടിഞ്ഞുവീണത്, മൂത്ത വാഴക്കുലകളുടെ വരവ് കുറച്ചു.

പച്ച നേന്ത്രക്കായയ്ക്ക് മാത്രമല്ല പഴുത്ത പഴത്തിന്റെയും വില വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് 45 മുതല്‍ 50 രൂപ വരെ വിലയുണ്ടായിരുന്ന പഴത്തിന് നിലവില്‍ 80 മുതല്‍ 85 രൂപ വരെ നല്‍കണം. ഇതിന് ഇനിയും കൂടാനാണ് സാധ്യത.

English Summary

Flower prices have increased as Kerala prepares for Onam 2026 and Pookalam celebrations. Jasmine is among the most expensive flowers, with prices reaching ₹2,000 per kg. Check the latest rates of popular flowers used to make Onam Pookalam.

Follow Us