Onam 2026: ഓണം സര്‍ക്കാര്‍ തൂക്കി; ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വന്‍വിലക്കുറവില്‍, ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്നത്
Onam 2026 Shopping Rice and Essential Items at Lower Prices: അരി ഒരു കിലോയ്ക്ക് 10.90 രൂപ, ഗോതമ്പ് 8.70 രൂപ നിരക്കിലാണ് നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും, 24,506 മെട്രിക് ടണ്‍ ഗോതമ്പും സര്‍ക്കാര്‍ വിപണിയിലെത്തിക്കും. കേരളത്തിലെ 6 ലക്ഷത്തിലധികം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് സൗജന്യ ഓണക്കിറ്റിന്റെ വരവ്.

ഓണം ഓഫറുകള്‍
ഓണക്കാലത്തുണ്ടാകുന്ന ഗംഭീര വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ അത്യുഗ്രന്‍ പദ്ധതികള്‍ നടപ്പാക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഒട്ടേറെ ഓഫറുകളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. അരി, ഗോതമ്പ് എന്നിവ കുറഞ്ഞവിലയ്ക്ക് നല്‍കുന്നതിനോടൊപ്പം സൗജന്യ ഓണക്കിറ്റും അര്‍ഹരായ ആളുകളിലേക്ക് സര്‍ക്കാര്‍ എത്തിക്കും. 53 കോടി സൗജന്യ ഓണക്കിറ്റുകളാണ് സര്‍ക്കാര്‍ വിതരണത്തിനൊരുക്കുന്നത്.
അരി ഒരു കിലോയ്ക്ക് 10.90 രൂപ, ഗോതമ്പ് 8.70 രൂപ നിരക്കിലാണ് നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും, 24,506 മെട്രിക് ടണ്‍ ഗോതമ്പും സര്‍ക്കാര്‍ വിപണിയിലെത്തിക്കും. കേരളത്തിലെ 6 ലക്ഷത്തിലധികം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് സൗജന്യ ഓണക്കിറ്റിന്റെ വരവ്.
നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള ആനുകൂല്യം
നീല, വെള്ള റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സബ്‌സിഡി നിരക്കില്‍ അരിയും ഗോതമ്പും വിതരണം ചെയ്യും. നീല കാര്‍ഡിന് 3 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 2 കിലോഗ്രാം ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി.
സൗജന്യ ഓണക്കിറ്റ് ഉപഭോക്താക്കളിലേക്ക്
അന്ത്യോദയ അന്ന യോജന അഥവ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കുന്നു. 854 രൂപ വില വരുന്ന സാധനങ്ങളും തുണി സഞ്ചിയും അടങ്ങുന്നതാണ് കിറ്റ്. ആകെ 16 ഇനങ്ങളുണ്ടാകും. ഓഗസ്റ്റ് 10 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും, ഒന്നാം ഓണദിനമായ ഓഗസ്റ്റ് 25 വരെ വിതരണം നടത്താനാണ് തീരുമാനം.
ഓണക്കിറ്റില്‍ എന്തെല്ലാം?
- പഞ്ചസാര – 1 കിലോ
- വെളിച്ചെണ്ണ – 1 ലിറ്റര്‍
- തുവരപ്പരിപ്പ് – 250 ഗ്രാം
- ചെറുപയര്‍ പരിപ്പ് – 250 ഗ്രാം
- വന്‍ പയര്‍ – 250 ഗ്രാം
- കടല – 500 ഗ്രാം
- നെയ്യ് – 100 മില്ലി ലിറ്റര്‍
- ശബരി ഗോള്‍ഡ് ചായപ്പൊടി – 250 ഗ്രാം
- ശബരി പായസക്കൂട്ട് – 40 ഗ്രാം
- ശബരി പായസം മിക്‌സ് – 250 ഗ്രാം
- ശബരി സാമ്പാര്‍ പൊടി – 100 ഗ്രാം
- ശബരി മുളകു പൊടി – 100 ഗ്രാം
- ശബരി മഞ്ഞള്‍ പൊടി – 100 ഗ്രാം
- ശബരി മല്ലി പൊടി – 100 ഗ്രാം
- ശബരി ഉപ്പു പൊടി – 1 കിലോ
- തുണി സഞ്ചി
Also Read: Price Hike: ഓണമെത്താറായി, അരിക്കും പലവ്യഞ്ജനങ്ങൾക്കും തീവില
ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം
സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം, ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് നടക്കുന്നത്. മറ്റ് ജില്ലകളില്‍ ജില്ല ഫെയറുകളും നിയോജക മണ്ഡലങ്ങളില്‍ പ്രത്യേക ഫെയറുകളും നടക്കും. ഓഗസ്റ്റ് 25ന് രാവിലെ 10 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഫെയറുകള്‍ ഉണ്ടായിരിക്കുന്നതാണ്.
സപ്ലൈകോ സ്റ്റാളിനുപുറമേ, മില്‍മ, പച്ചക്കറി, തുണിത്തരങ്ങള്‍, ഫുട്‌വെയറുകള്‍, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ വിഭാഗത്തിലെ സ്റ്റാളുകളും മെഗാ ഫെയറിന്റെ ഭാഗമാകുന്നുണ്ട്. ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ് ഓണം ഫെയറുകള്‍ നടക്കുക.
English Summary
The Kerala government is expected to offer major price relief to the public ahead of Onam 2026. Rice and other essential items will be available at discounted prices as part of the Onam arrangements. Eligible beneficiaries will also receive a free Onam kit. The initiative aims to make Onam shopping more affordable for families.