AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Ration Distribution: ഓണം റേഷന്‍ വിതരണം; പിങ്ക് കാര്‍ഡിന് വെറും 3 കിലോ അരി; സ്‌പെഷ്യല്‍ അരി ഇല്ല

Special Rice Changes for Pink, Blue, White and Brown Cards For Onam 2026: സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ഓരോ കാര്‍ഡിനുമുള്ള റേഷന്‍ വിതരണത്തില്‍ കുറവ് വരുത്തിയിട്ടുമില്ല, വില ഉയര്‍ത്തിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നു. അരി വിലയും മറ്റ് വിശദാംശങ്ങളും വ്യക്തമാക്കി ഭക്ഷ്യവകുപ്പ് കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

Onam Ration Distribution: ഓണം റേഷന്‍ വിതരണം; പിങ്ക് കാര്‍ഡിന് വെറും 3 കിലോ അരി; സ്‌പെഷ്യല്‍ അരി ഇല്ല
കേരള റേഷന്‍ വിതരണം Image Credit source: Social Media/Getty Images
Shiji M K
Shiji M K | Published: 11 Aug 2026 | 06:14 AM

തിരുവനന്തപുരം: ഓണത്തിന് വിതരണം ചെയ്യുന്ന അരിയില്‍ ഭക്ഷ്യവകുപ്പ് വന്‍തോതിലുള്ള വെട്ടിച്ചുരുക്കലുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ അരിയുടെ വില വര്‍ധിപ്പിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് ഭക്ഷ്യവകുപ്പ് സ്ഥിരീകരിച്ചു. റേഷന്‍ വിതരണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നും അരി വില ഉയര്‍ത്തിയിട്ടില്ലെന്നുമാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.

സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ഓരോ കാര്‍ഡിനുമുള്ള റേഷന്‍ വിതരണത്തില്‍ കുറവ് വരുത്തിയിട്ടുമില്ല, വില ഉയര്‍ത്തിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നു. അരി വിലയും മറ്റ് വിശദാംശങ്ങളും വ്യക്തമാക്കി ഭക്ഷ്യവകുപ്പ് കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. ഓണക്കാലത്ത് സംഭവിക്കുന്ന അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഓഗസ്റ്റ് മാസത്തില്‍ 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിതരണത്തിന് എത്തിച്ചിട്ടുണ്ട്.

നീല, വെള്ള, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 26 രൂപയ്ക്ക് അധിക അരി വിതരണം ചെയ്യുമെന്നാണ് വകുപ്പിന്റെ അറിയിപ്പ്. ഇത്തരത്തില്‍ അധിക അരി വിതരണം ചെയ്യുന്നതിനായി ഉയര്‍ന്ന വിലയ്ക്ക് അതായത് കിലോയ്ക്ക് 23.20 രൂപയ്ക്ക് ഒഎംഎസ്എസ് അരി വാങ്ങിയിട്ടുണ്ട്. സ്‌റ്റോക്ക് പരിമിതികള്‍ക്കിടയിലും ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണം.

ഓരോ കാര്‍ഡിനും ലഭിക്കാന്‍ പോകുന്ന റേഷന്‍ വിഹിതം

മഞ്ഞ കാര്‍ഡിന്- 30 കിലോ അരിയും 5 കിലോ വരെ ഗോതമ്പുമാണ് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് ലഭിക്കുക. ഗോതമ്പിന് പകരം മൂന്ന് കിലോ വരെ ആട്ട കിലോഗ്രാമിന് ഏഴ് രൂപ നിരക്കിലും വിതരണം ചെയ്യുന്നതാണ്. അതേസമയം, ഈ കാര്‍ഡുകാര്‍ക്ക് സൗജന്യ ഓണക്കിറ്റും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

Also Read: Onam 2026: ഓണം സര്‍ക്കാര്‍ തൂക്കി; ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വന്‍വിലക്കുറവില്‍, ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്നത്‌

പിങ്ക് കാര്‍ഡിന്– ഒരംഗത്തിന് നാല് കിലോ അരിയും 1 കിലോ ഗോതമ്പും ലഭിക്കും, എന്നാല്‍ അഞ്ച് അംഗങ്ങള്‍ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് ആണെങ്കില്‍ എല്ലാവര്‍ക്കും ഒരി കിലോ വീതമുള്ള ആട്ടയായിരിക്കും കിട്ടുക. കിലോഗ്രാമിന് 9 രൂപ നിരക്കിലാണ് ഇവരില്‍ നിന്ന് ആട്ടയ്ക്ക് ഈടാക്കുന്നത്. പ്രതിമാസ റൈഡ് ഓവര്‍ അരി അലോക്കേഷനില്‍ സംഭവിച്ച കുറവ് കാരണം, കഴിഞ്ഞ വര്‍ഷം ടൈഡോവര്‍ വിഹിതത്തില്‍ 10.90 രൂപ നിരക്കില്‍ 5 കിലോ സ്‌പെഷ്യല്‍ അരി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരമായി ഈ വര്‍ഷം 3 കിലോ അരി ഒഎംഎസ്എസ് കിലോഗ്രാമിന് 26 രൂപ നിരക്കില്‍ നല്‍കുമെന്ന് വകുപ്പ് അറിയിച്ചു.

നീല കാര്‍ഡിന്– ഒരംഗത്തിന് നാല് രൂപ നിരക്കില്‍ 2 കിലോഗ്രാം അരിയും 17 രൂപ നിരക്കില്‍ നാല് കിലോഗ്രാം ആട്ടയും ഇതോടൊപ്പം സ്‌പെഷ്യല്‍ ആയി കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും നല്‍കും. ഇതിന് പുറമെ 2 കിലോഗ്രാം ഗോതമ്പ് 8.70 രൂപയ്ക്ക് നല്‍കാനും തീരുമാനമുണ്ട്. ഇവ കൂടാതെ ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിലും ലഭിക്കും.

വെള്ള കാര്‍ഡ്– 10.90 രൂപയ്ക്ക് 7 കിലോഗ്രാം അരിയും നാല് കിലോഗ്രാം ആട്ടയും 17 രൂപയ്ക്ക് ലഭിക്കും. സ്‌പെഷ്യല്‍ വിഹിതമായി 2 കിലോഗ്രാം ഗോതമ്പ് 8.70 രൂപയ്ക്കും ഒഎംഎസ്എസ് അരി 10 കിലോ 26 രൂപയ്ക്കും നല്‍കുന്നു.

English Summary

Kerala has made changes to the Onam ration distribution for different ration card categories. Pink cardholders will not receive the planned 5 kg special rice and will instead get 3 kg of OMSS rice at Rs 26 per kg. Changes will also apply to blue, white and brown ration cardholders.

Follow Us