AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Papaya Benefits: മഴക്കാലത്ത് ദിവസവും പപ്പായ കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്? കാരണം ഇതാണ്

Papaya Health Benefits In Monsoon: പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇരട്ടിയാക്കാൻ നിങ്ങളെ സഹായിക്കുന്നു. വിറ്റാമിൻ സി കൂടാതെ വിറ്റാമിൻ എ, ഇ എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ മഴക്കാലത്തുണ്ടാകുന്ന വൈറൽ പനികളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. അതിനാൽ ധൈര്യമായി പപ്പായ കഴിക്കാവുന്നതാണ്.

Neethu Vijayan
Neethu Vijayan | Updated On: 10 Aug 2026 | 11:03 AM
മഴക്കാലം എത്തുന്നതോടെ പനി, ചുമ, വയറിളക്കം, ദഹനക്കേട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും കൂടെയെത്താറുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി നമ്മുടെ വീട്ടിൻ്റെ പറമ്പിൽ ലഭ്യമാകുന്ന പപ്പായയേക്കാൾ മികച്ചൊരു സൂപ്പർഫുഡ് വേറെയില്ല. മഴക്കാലത്ത് ഭക്ഷണക്രമത്തിൽ പപ്പായ ഉൾപ്പെടുത്തുന്നതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. (Image Credit Source: Getty Images)

1 / 5
പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇരട്ടിയാക്കാൻ നിങ്ങളെ സഹായിക്കുന്നു. വിറ്റാമിൻ സി കൂടാതെ വിറ്റാമിൻ എ, ഇ എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ മഴക്കാലത്തുണ്ടാകുന്ന വൈറൽ പനികളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. അതിനാൽ ധൈര്യമായി പപ്പായ കഴിക്കാവുന്നതാണ്.

2 / 5
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കാരണം നമ്മുടെ ദഹനവ്യവസ്ഥ മോശമാകാറുണ്ട്. പപ്പായയില അടങ്ങിയിരിക്കുന്ന 'പാപ്പെയ്ൻ' എന്ന എൻസൈം ആഹാരം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. ഗ്യാസ്ട്രബിൾ, വയറുവീർപ്പ്, മലബന്ധം എന്നിവ തടയാൻ പപ്പായ മികച്ചതാണ്. കൂടാതെ പപ്പായപ്പഴം കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും അതുവഴി പല ​ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

3 / 5
മഴക്കാലത്ത് കണ്ടുവരുന്ന ഡെങ്കിപ്പനി പ്രതിരോധത്തിൽ പപ്പായയ്ക്ക് വലിയ പങ്കുണ്ട്. ഡെങ്കിപ്പനി ബാധിച്ചവരിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ പപ്പായയിലയുടെ നീര് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥ കാരണം ചർമ്മത്തിൽ ഫംഗസ് അണുബാധകളും ചർമ്മപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പപ്പായയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.

4 / 5
വ്യായാമം കുറവായ മഴക്കാലത്ത് ശരീരഭാരം കൂടുമെന്ന പേടിയുള്ളവർക്ക് പപ്പായ ശീലമാക്കാവുന്നതാണ്. കലോറി വളരെ കുറവും നാരുകൾ ധാരാളവും അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. പഴുത്ത പപ്പായ എല്ലാവർക്കും കഴിക്കാവുന്നതാണ്. എന്നാൽ, ഗർഭിണികൾ പച്ചപ്പപ്പായ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

5 / 5
Follow Us