AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kairali Valliettan Movie : കൈരളി 15 ലക്ഷത്തിന് വാങ്ങിയ സിനിമ, ഇപ്പോൾ സിഡി തേഞ്ഞ് കാണും! ഈ ഓണത്തിന് വല്ല്യേട്ടൻ ഇല്ല

Kairali Channel Valliettan Movie Rights Updates : വല്ല്യേട്ടൻ സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം 25 വർഷത്തേക്കാണ് കൈരളി സ്വന്തമാക്കിയത്. അത് അവസാനിച്ചിരിക്കുകയാണ്. ഇനി മറ്റ് ഏതെങ്കിലും ചാനലുകൾ മമ്മൂട്ടിയുടെ മാസ് ആക്ഷൻ സിനിമയുടെ സ്റ്റാലൈറ്റ് അവകാശം സ്വന്തമാക്കിയാൽ വല്ല്യേട്ടൻ ടിവിയിൽ കാണാൻ സാധിക്കും

Kairali Valliettan Movie : കൈരളി 15 ലക്ഷത്തിന് വാങ്ങിയ സിനിമ, ഇപ്പോൾ സിഡി തേഞ്ഞ് കാണും! ഈ ഓണത്തിന് വല്ല്യേട്ടൻ ഇല്ല
Mammootty Valliettan MovieImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 10 Aug 2026 | 11:18 PM

ഓണം ആയാലും വിഷു ആയാലും ക്രിസ്മസ് ആയാലും വല്ല്യേട്ടനില്ലാതെ കൈരളിയിൽ ഒരു ആഘോഷവുമില്ല. എന്നാൽ ഇനി ഈ ഓണം മുതൽ അങ്ങനെ അല്ല. ഏത് ആഘോഷത്തിന് കൈരളിയിൽ ഓടിയിരുന്നു മമ്മൂട്ടിയുടെ വല്ല്യേട്ടൻ സിനിമ ആ പടി ഇറങ്ങിയിരിക്കുകയാണ്. 25 വർഷത്തെ സാറ്റ്ലൈറ്റ് അവകാശത്തിൻ്റെ കാലാവധി തീർന്നതിന് പിന്നാലെയാണ് കൈരളി വല്ല്യേട്ടൻ സിനിമയുടെ സംപ്രേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടി-ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ വല്ല്യേട്ടൻ 2000ത്തിലാണ് തിയറ്ററിൽ എത്തിയത്. 2001 മുതൽ കൈരളി വല്ല്യേട്ടൻ സിനിമ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. കൈരളി ചാനൽ ആരംഭിച്ച് ആദ്യമായി സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയ ചിത്രമാണ് വല്ല്യേട്ടൻ. പിന്നീട് ഓണത്തിനും വിഷവിനും ക്രിസ്മസിനും തുടങ്ങി ഏത് വിശേഷ ദിവസങ്ങളിലും കൈരളിയിൽ വല്ല്യേട്ടൻ ഓടും. അത് പിന്നീട് ട്രോളായിട്ടും മാറിയിട്ടുണ്ട്. ഈ കഴിഞ്ഞ 2024 ചിത്രം 4കെ ഡോൾബി അറ്റ്മോസിൽ റീ-റിലീസിന് എത്തിച്ചിരുന്നു.

കൈരളി വല്ല്യേട്ടനെ സ്വന്തമാക്കിയത് 15 ലക്ഷം രൂപയ്ക്ക്

1900 ദിവസങ്ങളിൽ ഒരു ചാനലിൽ സംപ്രേഷണം ചെയ്ത സിനിമയെന്ന റെക്കോർഡ് കൈരളിക്കും വല്ല്യേട്ടനുമുണ്ട്. ഒരു ഹോളിവുഡ് സിനിമയ്ക്ക് നേടാനാകാത്ത റെക്കോർഡാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. കൈരളി ചാനൽ ആരംഭിച്ച് നാല് മാസത്തിന് ശേഷമാണ് വല്ല്യേട്ടൻ്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. തിയറ്ററിൽ റിലീസ് കഴിഞ്ഞ ഒരു വർഷത്തിനിടെ വല്ല്യേട്ടൻ ടിവിയിൽ അന്ന് സംപ്രേഷണം ചെയ്തപ്പോൾ മലയാളം ചാനൽ മേഖലയിൽ കൈരളി പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

ALSO READ : Akhil NRD Megha Nair : ഇൻസ്റ്റായിലെ പേരിൽ മാറ്റം, പിന്നാലെ പല കഥകളും; വ്ളോഗർ അഖിൽ എൻആർഡിയും ഭാര്യയും വേർപിരിഞ്ഞു?

അന്ന് 15 ലക്ഷം രൂപയ്ക്കാണ് മമ്മൂട്ടി ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം കൈരളി സ്വന്തമാക്കിയതെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വല്ല്യേട്ടൻ സിനിമയുടെ നിർമാതാവ് ബൈജു അമ്പലക്കര വെളിപ്പെടുത്തിയിരുന്നു. ഇന്നത്തെ ഏകദേശം പത്ത് കോടി രൂപയോളം വരും. ഈ 15 ലക്ഷത്തിന് വാങ്ങിയ സിനിമ ടിആർപി റേറ്റിങ് പല ഘട്ടങ്ങളിലും ചാനലിനെ പിടിച്ചു നിർത്താൻ സഹായിച്ചിട്ടുണ്ട്. നല്ല തുക ചാനലിന് വല്ല്യേട്ടൻ സിനിമയിലൂടെ നേടാൻ സാധിച്ചിട്ടുണ്ടെന്നാണ് ബൈജു അമ്പലക്കര വ്യക്തമാക്കുന്നത്.

ഇനി വല്ല്യേട്ടനെ ആര്  സ്വന്തമാക്കും?

അതിനിടെ വല്ല്യേട്ടൻ സിനിമയുടെ ഡിജിറ്റൽ അവകാശം മനോരമ സ്വന്തമാക്കിയിരുന്നു. ഒരിടയ്ക്ക് വല്ല്യേട്ടൻ മനോരമയുടെ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിൽ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അത് നീക്കം ചെയ്തു. ഇനി ആര് വല്ല്യേട്ടൻ്റെ അവകാശം സ്വന്തമാക്കുമെന്ന് അറിയാൻ ടെലിവിഷൻ പ്രേക്ഷകർ. സാറ്റ്ലൈറ്റ് അവകാശം കൈരളി വീണ്ടും സ്വന്തമാക്കിയാൽ വല്ല്യേട്ടൻ ഓട്ടം തുടരും. കൈരളിക്ക് പുറമെ മഴവിൽ മനോരമയും ഫ്ളവേഴ്സും മമ്മൂട്ടി ചിത്രത്തിൻ്റെ അവകാശത്തിനായി ശ്രമം നടത്തിയേക്കും

മോഹൻലാലിൻ്റെ നരസിംഹം എന്ന അന്നത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് മമ്മൂട്ടിക്ക് വേണ്ടി ഷാജി കൈലാസ് രഞ്ജിത്തും ചേർന്ന് ഒരുക്കിയ ചിത്രമാണ് വല്ല്യേട്ടൻ. മമ്മൂട്ടിക്ക് പുറമെ സിദ്ധിഖ്, മനോജ് കെ ജയൻ, സായികുമാർ, എൻഎഫ് വർഗീസ്, ശോഭന, ഇന്നസെൻ്റ്, കലാഭവൻ മണി തുടങ്ങിയ വൻ താരനിരയാണ് വല്ല്യേട്ടനിൽ ഉള്ളത്. നരസിംഹത്തിൽ കാമിയോ വേഷം ചെയ്യാനെത്തിയപ്പോഴാണ് മമ്മൂട്ടി ഷാജി കൈലാസിനോടും രഞ്ജിത്തിനോടും തനിക്കും ഇതെ രീതിയിൽ ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെടുന്നത്. നരസിംഹ പൂർത്തിയാക്കിയതിന് ശേഷം ഉടൻ തന്നെ വല്ല്യേട്ടൻ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുകയായിരുന്നു ഷാജി കൈലാസും രഞ്ജിത്തും.

English Summary

Mammootty’s Valliettan Movie Staellite Rights With Kairali Channel Ends. Malayalam Channel Telecasted Valliettan Movie Around 2000 Plus Times. They Had 25 Years Satellite Rights From 2001

Follow Us