AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidaka Vavu 2026: കർക്കിടക വാവ് ഓഗസ്റ്റ് 11നോ 12 നോ? ഒരിക്കൽ വ്രതം എന്നെടുക്കണം? ബലിയിടാനുള്ള കൃത്യമായ തീയതി ശുഭമുഹൂർത്തങ്ങൾ എന്നിവ അറിയാം

Karkidaka Vavu 2026 Date and Rituals:കർക്കിടകം മാസത്തിൽ വരുന്ന വാവ് അല്ലെങ്കിൽ അമാവാസി നാളിൽ വരുന്ന കർക്കിടക വാവ് ആണ് ഇത്.ഈ ദിവസം ബലിതർപ്പണം നടത്തുന്നത് വളരെയധികം ശുഭകരമായി ആണ് കണക്കാക്കുന്നത്.എല്ലാവരും ഒന്നിച്ച് ഒരു പ്രത്യേക ദിനത്തിൽ തങ്ങളുടെ പൂർവികർക്ക് വേണ്ടി ബലിതർപ്പണം നടത്തുന്ന ദിവസമാണ് കർക്കിടക വാവ്.ഈ ദിവസം പിതൃക്കൾ ഭൂമിയിലേക്ക് വരുമെന്നും തങ്ങളുടെ വംശ പരമ്പരയിൽ ഉള്ളവർ നൽകുന്ന ബലിതർപ്പണം സ്വീകരിച്ച് അവർക്ക് അനുഗ്രഹവും നൽകി തിരികെ പോകും എന്നാണ് പറയപ്പെടുന്നത്.........................

Ashli C
Ashli C | Published: 10 Aug 2026 | 06:42 PM
നമ്മുടെ കുടുംബത്തിൽ നിന്നും മൺമറഞ്ഞുപോയ പിതൃക്കളെ ആദരിക്കുന്നതിനും അവരോടുള്ള സ്നേഹവും വിശ്വാസവും ഇപ്പോഴും പ്രകടിപ്പിക്കുന്നതിന് വേണ്ടി ഹിന്ദു സമുദായത്തിൽ തുടർന്ന് പോരുന്ന ഒരു ആചാരമാണ് പിതൃക്കൾക്ക് ബലിതർപ്പണം നടത്തൽ. ഓരോ കുടുംബത്തിലും മരിച്ചുപോയ വ്യക്തിയുടെ മരണ നാളിൽ ബലിതർപ്പണം നടത്തുകയും അവർക്ക് വേണ്ട കർമ്മങ്ങൾ ചെയ്യുന്നതും പതിവാണ്.  (IMAGE CREDIT SOURCE: PTI PHOTOS)

1 / 6
എന്നാൽ എല്ലാവരും ഒന്നിച്ച് ഒരു പ്രത്യേക ദിനത്തിൽ തങ്ങളുടെ പൂർവികർക്ക് വേണ്ടി ബലിതർപ്പണം നടത്തുന്ന ദിവസമാണ് കർക്കിടക വാവ്.കർക്കിടകം മാസത്തിൽ വരുന്ന വാവ് അല്ലെങ്കിൽ അമാവാസി നാളിൽ വരുന്ന കർക്കിടക വാവ് ആണ് ഇത്.ഈ ദിവസം ബലിതർപ്പണം നടത്തുന്നത് വളരെയധികം ശുഭകരമായി ആണ് കണക്കാക്കുന്നത്.

2 / 6
ഈ ദിവസം പിതൃക്കൾ ഭൂമിയിലേക്ക് വരുമെന്നും തങ്ങളുടെ വംശ പരമ്പരയിൽ ഉള്ളവർ നൽകുന്ന ബലിതർപ്പണം സ്വീകരിച്ച് അവർക്ക് അനുഗ്രഹവും നൽകി തിരികെ പോകും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല പിതൃതർപ്പണം നടത്തുന്നതിലൂടെ അവരുടെ ആത്മാക്കൾക്ക്  മോക്ഷം ലഭിക്കുമെന്നും സങ്കല്പം.അത്തരത്തിൽ ഈ വർഷത്തെ കർക്കിടക വാവ് വരുന്നത് ഓഗസ്റ്റ് 12ആം തീയതി ബുധനാഴ്ചയാണ്.

3 / 6
ഓഗസ്റ്റ് പന്ത്രണ്ടാം തീയതി  കർക്കിടകവാവ് ആചരിക്കുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് പതിനൊന്നാം തീയതി അതായത് നാളെയാണ് ഒരിക്കൽ വ്രതം എടുക്കേണ്ടത്. നാളെ അതിരാവിലെ മുതൽ വ്രതം നോറ്റു തുടങ്ങണം. അതിനായി രാവിലെ എഴുന്നേറ്റ് കുളിച്ചതിനുശേഷം വേണം ഭക്ഷണം കഴിക്കാൻ മാത്രമല്ല അരി ഭക്ഷണം കഴിക്കരുത്. ധാന്യങ്ങളോ പഴവർഗ്ഗങ്ങളോ കിഴങ്ങ് വർഗ്ഗങ്ങളോ ആണ് കഴിക്കേണ്ടത്.

4 / 6
ഈ ദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ബലിതർപ്പണം നടത്താം. ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ കടൽ തീരത്ത്, പുഴയുടെ തീരത്ത് എന്നിവിടങ്ങളിലാണ് പതിവായി ബലിതർപ്പണം നടത്താറുള്ളത്.ഉച്ചയ്ക്ക് ഒരു നേരത്തെ അരി ഭക്ഷണം കഴിക്കാം. പിന്നീട് രാത്രിയിൽ അത്തരത്തിൽ തന്നെ അരി അല്ലാത്ത എന്തെങ്കിലും ഭക്ഷണം കഴിച്ച് നോമ്പ് നോൽക്കേണ്ടതാണ്.

5 / 6
മാത്രമല്ല നാളത്തെ ദിവസം ഉച്ചയ്ക്ക് ഉറങ്ങുക അങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യരുത്. പൂർണ്ണമായും മാനസികമായും ശാരീരികമായും ബലിതർപ്പണത്തിനുവേണ്ടി തയ്യാറാകണം. ഓഗസ്റ്റ് 12 ആം തീയതി അതിരാവിലെ കുളിച്ചിട്ട് വേണം ബലിതർപ്പണം നടത്താൻ. കൂടാതെ മത്സ്യവും മാംസവും കഴിക്കരുത്. ചിട്ടയോടെ വേണം വ്രതം നോൽക്കാൻ.

6 / 6
Follow Us