Birkin bag: 10 മിനിറ്റ് ലേലം, ബാഗ് വിറ്റത് 86 കോടി രൂപയ്ക്ക്; റെക്കോർഡുകൾ തകർത്ത് ‘ബിർകിൻ’
Birkin bag auction: ബിര്‍കിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ഹാന്‍ഡ് ബാഗ് മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. സൈസിലും മെറ്റലുകളിലും സ്ട്രാപ്പിലുമൊക്കെ ഈ വ്യത്യാസം കാണാം.
ഓരോ മിനിറ്റിനും കോടികളുടെ മൂല്യമുണ്ടെന്ന ചൊല്ലിന്റെ ഏറ്റവും പുതിയ തെളിവാണ് ഫാഷന ലോകത്ത് സംഭവിച്ചിരിക്കുന്നത്. വെറും പത്ത് മിനിറ്റ് മാത്രം നീണ്ടുനിന്ന ലേലത്തിൽ ഒരു ബാഗ് വിറ്റുപോയത് 86 കോടി രൂപയ്ക്കാണ്. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്പന ചെയ്ത ആദ്യ ‘ബിര്‍കിന്‍’ ബാഗാണ് കഥയിലെ താരം.
പാരീസിൽ നടന്ന ലേലത്തിൽ 86 ലക്ഷം യൂറോയ്ക്ക് (ഏകദേശം 86 കോടി രൂപ) ആണ് ബാഗ് വിറ്റുപോയത്. 1984-ല്‍, ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിന്‍ ബിര്‍കിനായി ഹെര്‍മിസ് പ്രത്യേകമായി രൂപകല്പനചെയ്ത ആദ്യ ബിര്‍കിന്‍ ബാഗാണിത്. ലേലത്തിൽ ടെലിഫോണിലൂടെ പങ്കെടുത്ത് ജപ്പാനിലെ ലോക പ്രശസ്തമായ സോത്‌ബൈയുടെ തലവനാണ് ബാഗ് സ്വന്തമാക്കിയത്. ഇതുവരെ നടന്നിട്ടുള്ള ഹാൻഡ് ബാഗ് ലേലത്തില്‍ വെച്ച് റെക്കോര്‍ഡ് തുകയാണ് ഈ ലേലം നടന്നത്.
ALSO READ: ആറ് മണിക്ക് ശേഷം തൊപ്പി പാടില്ല, നെയിൽ പോളിഷും വേണ്ട; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമങ്ങൾ ഇങ്ങനെ…
ബിര്‍കിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ഹാന്‍ഡ് ബാഗ് മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. സൈസിലും മെറ്റലുകളിലും സ്ട്രാപ്പിലുമൊക്കെ ഈ വ്യത്യാസം കാണാം. ബാഗില്‍ ബിര്‍കിന്റെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സില്‍വര്‍ നെയില്‍ ക്ലിപ്പേഴ്‌സും സ്റ്റിക്കര്‍ കളക്ഷനുകളും ഈ ബാഗിന്റെ പ്രത്യേകതകളാണ്.
1981-ല്‍ വിമാനയാത്രയ്ക്കിടെ ഹെര്‍മിസ് സിഇഒ ആയിരുന്ന ജീന്‍-ലൂയിസ് ഡ്യൂമാസുമായി ബിര്‍കിന്‍ നടത്തിയ സംഭാഷണമാണ് ‘ബിര്‍കിന്‍’ ബാഗുകളുടെ പിറവിക്ക് കാരണം. യാത്രാമധ്യേ ബിര്‍കിന്റെ കൈയിലുണ്ടായിരുന്ന സഞ്ചി പൊട്ടി സാധനങ്ങള്‍ നിലത്തുവീഴുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കായുള്ള ബാഗ് രൂപകല്പന ചെയ്യണമെന്ന ആഗ്രഹം ജീന്‍-ലൂയിസിനോട് ബിര്‍കിന്‍ പ്രകടിപ്പിക്കുകയായിരുന്നു.