AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

British Royal Family Dress code: ആറ് മണിക്ക് ശേഷം തൊപ്പി പാടില്ല, നെയിൽ പോളിഷും വേണ്ട; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമങ്ങൾ ഇങ്ങനെ…

British Royal Family Dress code: കേറ്റ് മിഡിൽടൺ, രാജകുമാരി ഡയാന, രാജ്ഞി എലിസബത്ത് II എന്നിവരെല്ലാം അവരുടെ ശ്രദ്ധേയമായ ഫാഷൻ സെൻസിന് പേരുകേട്ടവരാണ്. എന്നാൽ നിർബന്ധമായും പാലിക്കേണ്ട ചില പ്രോട്ടോകോളുകൾ അവരുടെ വസ്ത്രധാരണത്തിൽ പോലും ഉണ്ട്.

British Royal Family Dress code: ആറ് മണിക്ക് ശേഷം തൊപ്പി പാടില്ല, നെയിൽ പോളിഷും വേണ്ട; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമങ്ങൾ ഇങ്ങനെ…
British Royal FamilyImage Credit source: Getty Images
nithya
Nithya Vinu | Published: 12 Jul 2025 21:39 PM

രാജാവായാൽ എന്തും ധരിക്കാമെന്നാണോ? എന്നാൽ ബ്രീട്ടീഷ് രാജകുടുംബത്തിൽ അത് നടക്കില്ല. കേറ്റ് മിഡിൽടൺ, രാജകുമാരി ഡയാന, രാജ്ഞി എലിസബത്ത് II എന്നിവരെല്ലാം അവരുടെ ശ്രദ്ധേയമായ ഫാഷൻ സെൻസിന് പേരുകേട്ടവരാണ്. എന്നാൽ നിർബന്ധമായും പാലിക്കേണ്ട ചില പ്രോട്ടോകോളുകൾ അവരുടെ വസ്ത്രധാരണത്തിൽ പോലും ഉണ്ട്.

രാജകീയ പുരുഷന്മാർക്കും ഒരു വസ്ത്രധാരണരീതിയുണ്ട്. ഇപ്പോഴും പിന്തുടരുന്ന വിചിത്രവും അസാധാരണവുമായ ആ നിയമങ്ങളെക്കുറിച്ച് അറിഞ്ഞാലോ..

നെയിൽ പോളിഷ്

രാജകുടുംബാംഗങ്ങൾക്ക് നഖങ്ങളിൽ തിളക്കമുള്ള നെയിൽ പോളിഷ് ഇടാൻ പാടില്ല. ഒരു കുപ്പിക്ക് 10 ഡോളർ വിലവരുന്ന എസ്സിയുടെ ഇളം പിങ്ക് നിറത്തിലുള്ള ബാലെ സ്ലിപ്പേഴ്‌സ് ഷേഡായിരുന്നു എലിസബത്ത് രാജ്ഞി ഉപയോ​ഗിച്ചിരുന്നതെന്നാണ് വിവരം.

പാന്റിഹോസ്

പാവാടയ്ക്കും വസ്ത്രങ്ങള്‍ക്കും അടിയില്‍ ധരിക്കുന്ന നേര്‍ത്ത തുണികൊണ്ടുള്ള വസ്ത്രമാണ് പാന്റിഹോസ് എന്നറിയപ്പെടുന്നത്. ഇവ ധരിക്കണമെന്ന അലിഖിത നിയമം രാജകുടുംബത്തിൽ നിലനിൽക്കുന്നുണ്ട്. കേറ്റ് മിഡിൽടൺ പാന്റിഹോസ് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ വളരെ അപൂർവമായി മാത്രമേ കാണപ്പെടാറുള്ളൂ. എന്നാൽ, മേഗൻ മാർക്കിൾ ഈ നിയമം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. പ്രിൻസ് ഹാരിയുമായുള്ള വിവാഹനിശ്ചയ സമയത്ത് അവർ പാന്റിഹോസ് ധരിച്ചിട്ടില്ലായിരുന്നു.

ആറ് മണിക്ക് ശേഷം തൊപ്പികള്‍ പാടില്ല

രാജകുടുംബത്തിലെ സ്ത്രീകള്‍ പകൽ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തൊപ്പികള്‍ ധരിക്കണമെന്ന നിയമമുണ്ട്. 1950 കളിലാണ് ഈ പാരമ്പര്യം ആരംഭിച്ചത്. എന്നാൽ വൈകുന്നേരം ആറ് മണിക്ക് ശേഷം രാജകീയ പ്രോട്ടോകോള്‍ അനുസരിച്ച് തൊപ്പികള്‍ നീക്കം ഒഴിവാക്കണം. പകരം വൈകിട്ടുളള ചടങ്ങുകള്‍ക്കെല്ലാം മിന്നുന്ന ടിയാരകളാണ് (രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം) ധരിക്കുന്നത്.

ടിയാരകള്‍

രാജകുടുംബത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ രത്‌നങ്ങള്‍ പതിപ്പിച്ച രാജകിരീടം ധരിക്കാന്‍ അവകാശമുള്ളൂ. വിവാഹത്തിന് വധു ധരിക്കുന്ന ടിയാര വരന്റെ കുടുംബമാണ് വധുവിന് നല്‍കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് മറ്റൊരു കുടുംബത്തിലേക്ക് മാറി എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണത്.

ഷോർട്ട്സ് പാടില്ല

രാജകീയ പാരമ്പര്യം അനുസരിച്ച് ചെറുപ്പത്തില്‍ ഷോർട്ട്സ് ധരിക്കാന്‍ അനുവാദമില്ല.  മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അതിനുള്ള അനുമതി ഉള്ളത്. ഈ ആചാരം 16ാം നൂറ്റാണ്ടിലെയാണ്.