AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Top Gold ETFs: 5 വര്‍ഷം കൊണ്ട് 6,62,200 രൂപയുടെ വളര്‍ച്ച; ഗോള്‍ഡ് ഇടിഎഫുകളിലാകട്ടെ നിക്ഷേപം

Which Are the Best Gold ETFs: കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയ ഗോള്‍ഡ് ഇടിഎഫുകളെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 6,62,200 രൂപയുടെ വരെ നേട്ടമാണ് പല ഫണ്ടുകളും സ്വന്തമാക്കിയത്.

Top Gold ETFs: 5 വര്‍ഷം കൊണ്ട് 6,62,200 രൂപയുടെ വളര്‍ച്ച; ഗോള്‍ഡ് ഇടിഎഫുകളിലാകട്ടെ നിക്ഷേപം
പ്രതീകാത്മക ചിത്രം Image Credit source: Liam Norris/Getty Images Creative
shiji-mk
Shiji M K | Updated On: 15 Jul 2025 10:43 AM

സ്വര്‍ണ വില അനുദിനം കുതിച്ചുയരുകയാണ്. ആഭരണമായി മാത്രമല്ല ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്, സുരക്ഷിത നിക്ഷേപങ്ങളില്‍ ഒന്ന് കൂടിയാണ് സ്വര്‍ണം. അതിനാല്‍ തന്നെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വധിച്ചുവരികയാണ്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിക്കാനും പല ഫണ്ടുകള്‍ക്കും ഇതിനോടകം സാധിച്ചു.

കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയ ഗോള്‍ഡ് ഇടിഎഫുകളെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 6,62,200 രൂപയുടെ വരെ നേട്ടമാണ് പല ഫണ്ടുകളും സ്വന്തമാക്കിയത്.

ഐഡിബിഐ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

  • ഒരു വര്‍ഷ കാലയളവില്‍ 32.44 ശതമാനം വരുമാനമാണ് ഐഡിബിഐ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് നല്‍കിയത്.
  • 403.80 കോടി രൂപയുടെ ആസ്തി
  • മൊത്തം ആസ്തി മൂല്യം (NAV) 8,834.250 രൂപ
  • ചെലവ് അനുപാതം 0.48 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നിക്ഷേപിച്ച 5,00,000 രൂപ ഇപ്പോള്‍ 6,62,200 രൂപയായി വളര്‍ന്നു.

ആദിത്യ ബിഎസ്എല്‍ ഗോള്‍ഡ് ഇടിഎഫ്

  • ഒരു വര്‍ഷത്തിനുള്ളിലെ വളര്‍ച്ച 32.03 ശതമാനം
  • ആസ്തിമൂല്യം 1,133.31 കോടി രൂപ
  • എന്‍എവി 86.010 രൂപ
  • ചെലവ് അനുപാതം 0.47 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നടത്തിയ 5,00,000 രൂപയുടെ നിക്ഷേപം ഇപ്പോള്‍ 6,60,150 രൂപയായി.

യുടിഐ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

  • 31.72 ശതമാനം റിട്ടേണ്‍
  • 1,133.31 കോടി രൂപയുടെ ആസ്തി
  • എന്‍എവി 86.010 രൂപ
  • ചെലവ് അനുപാതം 0.48 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നടത്തിയ 5,00,000 രൂപയുടെ നിക്ഷേപം 6,58,600 രൂപയായി.

ഇന്‍വെസ്‌കോ ഇന്ത്യ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

  • 31.51 ശതമാനം റിട്ടേണ്‍
  • ആസ്തിമൂല്യം 283.02 കോടി രൂപ
  • അറ്റാദായ മൂല്യം 8,515.00 രൂപ
  • ചെലവ് അനുപാതം 0.55 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നിക്ഷേപിച്ച 5,00,000 രൂപ ഇപ്പോള്‍ 6,57,550 രൂപയായി വളര്‍ന്നു.

മിറേ അസറ്റ് ഗോള്‍ഡ് ഇടിഎഫ്

  • 31.51 ശതമാനം റിട്ടേണ്‍
  • ആസ്തിമൂല്യം 768.74 കോടി രൂപ
  • യൂണിറ്റ് വില 95.20 രൂപ
  • ചെലവ് അനുപാതം 0.31 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നടത്തിയ 5,00,000 രൂപയുടെ നിക്ഷേപം ഇപ്പോള്‍ 6,57,550 രൂപ.

Also Read: Personal Finance: 4.7 കോടി രൂപയുമായി 45ാം വയസില്‍ വിരമിച്ചു; അമ്മാവന്റെ സാമ്പത്തിക വിജയ കാരണം വെളിപ്പെടുത്തി അനന്തരവന്‍

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫ്

  • 31.46 ശതമാനം റിട്ടേണ്‍
  • ആസ്തി 7,849.81 കോടി രൂപ
  • എന്‍എവി 83.76 രൂപ
  • ചെലവ് അനുപാതം 0.50 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നിക്ഷേപിച്ച 5,00,000 രൂപ ഇപ്പോള്‍ 6,57,300 രൂപയായി ഉയര്‍ന്നു.

ടാറ്റ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

  • 31.31 ശതമാനം റിട്ടേണ്‍
  • ആസ്തിമൂല്യം 747.42 കോടി രൂപ
  • എന്‍എവി 9.52 രൂപ
  • ചെലവ് അനുപാതം 0.38 ശതമാനം
  • ഒരു വര്‍ഷം മുമ്പ് ഫണ്ടില്‍ നിക്ഷേപിച്ച 5,00,000 രൂപ ഇപ്പോള്‍ 6,56,550 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.