AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

PM Vishwakarma Yojana: പിഎം വിശ്വകർമ യോജന; ദിവസവും 500 സ്റ്റൈപ്പൻഡ്, ടൂൾകിറ്റിന് 15,000 സഹായം

PM Vishwakarma Scheme Offers Rs 3 Lakh Loan Who Can Apply: പരമ്പരാഗത തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വരുമാനമാര്‍ഗം ശക്തിപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ പരിശീലനം ലഭിക്കും.

PM Vishwakarma Yojana: പിഎം വിശ്വകർമ യോജന; ദിവസവും 500 സ്റ്റൈപ്പൻഡ്, ടൂൾകിറ്റിന് 15,000 സഹായം
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Updated On: 09 Oct 2026 | 12:40 PM

പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കും കൈത്തൊഴില്‍ വിദഗ്ധര്‍ക്കും സാമ്പത്തികവും തൊഴില്‍പരവുമായ പിന്തുണ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി നടപ്പാക്കുന്ന പദ്ധതിയാണ് പിഎം വിശ്വകര്‍മ യോജന. മരപ്പണി, കൊല്ലപ്പണി, സ്വര്‍ണപ്പണി, മണ്‍പാത്ര നിര്‍മാണം, തയ്യല്‍ തുടങ്ങി വിവിധ പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും.

പിഎം വിശ്വകര്‍മ യോജനയുടെ ആനുകൂല്യങ്ങള്‍

പരമ്പരാഗത തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വരുമാനമാര്‍ഗം ശക്തിപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ പരിശീലനം ലഭിക്കും. പരിശീലനകാലത്ത് ഓരോ ദിവസവും 500 രൂപ വീതം സ്‌റ്റൈപ്പന്‍ഡായും നല്‍കും. തൊഴിലിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 15,000 രൂപ വരെയുള്ള ടൂള്‍കിറ്റ് ഇന്‍സെന്റീവും പദ്ധതിയിലുണ്ട്. ഇതിനുപുറമെ, സ്വന്തം തൊഴില്‍ സംരംഭം വികസിപ്പിക്കാനായി ഈടില്ലാത്ത വായ്പയും ലഭിക്കും.

രണ്ട് ഘട്ടങ്ങളിലായി വായ്പ

പിഎം വിശ്വകര്‍മ യോജനയുടെ ഭാഗമായി അര്‍ഹരായ തൊഴിലാളികള്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കാം. എന്നാല്‍ മുഴുവന്‍ തുകയും ഒരുമിച്ച് അനുവദിക്കില്ല. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. ഇത് തിരിച്ചടയ്ക്കാന്‍ പരമാവധി 18 മാസം വരെ സമയം അനുവദിക്കാം. ആദ്യ വായ്പ കൃത്യമായി തിരിച്ചടയ്ക്കുകയും പദ്ധതിയുടെ മറ്റ് നിബന്ധനകള്‍ പാലിക്കുകയും ചെയ്യുന്നവര്‍ക്ക് രണ്ടാംഘട്ടത്തില്‍ രണ്ട് ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹത ലഭിച്ചേക്കാം. രണ്ടാംഘട്ട വായ്പയുടെ തിരിച്ചടവ് കാലാവധി പരമാവധി 30 മാസം വരെയാണ്.

Also Read: PM Kisan പദ്ധതിയിൽ ചേരാം; 60 കഴിഞ്ഞാൽ മാസം 3000 രൂപ പെൻഷൻ

18 പരമ്പരാഗത തൊഴിലുകള്‍

  1. മരപ്പണിക്കാര്‍
  2. വള്ളം നിര്‍മിക്കുന്നവര്‍
  3. ആയുധ നിര്‍മാണ തൊഴിലാളികള്‍
  4. കൊല്ലപ്പണിക്കാര്‍
  5. ചുറ്റികയും ഉപകരണങ്ങളും നിര്‍മിക്കുന്നവര്‍
  6. പൂട്ടുപണിക്കാര്‍
  7. സ്വര്‍ണപ്പണിക്കാര്‍
  8. മണ്‍പാത്ര നിര്‍മാതാക്കള്‍
  9. ശില്‍പികളും കല്ലില്‍ കൊത്തുപണി ചെയ്യുന്നവരും
  10. കല്ല് പൊട്ടിക്കുന്ന തൊഴിലാളികള്‍
  11. ചെരുപ്പ് നിര്‍മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നവര്‍
  12. രാജമിസ്ത്രിമാര്‍
  13. കുട്ട, പായ, ചൂല് എന്നിവ നിര്‍മിക്കുന്നവരും കയര്‍ നെയ്യുന്നവരും
  14. പാവകളും കളിപ്പാട്ടങ്ങളും നിര്‍മിക്കുന്നവര്‍
  15. ബാര്‍ബര്‍മാര്‍
  16. മാല കെട്ടുന്ന തൊഴിലാളികള്‍
  17. അലക്കുതൊഴിലാളികള്‍
  18. തയ്യല്‍ക്കാര്‍
  19. മീന്‍പിടിത്ത വല നിര്‍മിക്കുന്നവര്‍

യോഗ്യതാ മാനദണ്ഡങ്ങള്‍

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. അംഗീകൃത പരമ്പരാഗത തൊഴിലുകളില്‍ കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരായിരിക്കണം അപേക്ഷകര്‍. സമാനമായ സര്‍ക്കാര്‍ സ്വയംതൊഴില്‍ വായ്പാ പദ്ധതികളില്‍നിന്ന് അടുത്തിടെ വായ്പ എടുത്തിട്ടുണ്ടോ എന്നതും യോഗ്യതയെ ബാധിച്ചേക്കാം. അതിനാല്‍ അപേക്ഷിക്കുന്നതിന് മുമ്പ് നിലവിലുള്ള വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പദ്ധതിയുടെ നിബന്ധനകള്‍ പ്രകാരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.

English Summary

PM Vishwakarma Yojana 2026 supports eligible traditional artisans and craftspeople through skill training, a daily stipend of Rs 500, toolkit assistance of up to Rs 15,000 and collateral-free loans of up to Rs 3 lakh in two stages. Applicants must meet the prescribed eligibility criteria to receive the benefits.

Follow Us